കടൽ കടന്നെത്തുന്ന കണിക്കൊന്നയും കണി വെള്ളരിയും, വിഷുവിനെ വരവേൽക്കാനൊരുങ്ങി മറുനാടൻ മലയാളികൾ

ദുബൈ: നാട്ടിലില്ലെങ്കിലും നാട്ടിലെ ആഘോഷങ്ങള്‍ പ്രവാസി മലയാളികൾ ഗംഭീരമായി കൊണ്ടാടാറുണ്ട്. ഓണവും ക്രിസ്മസും പെരുന്നാളും വിഷുവുമെല്ലാം പ്രവാസി മലയാളികള്‍ വിപുലമായി ആഘോഷിക്കാറുണ്ട്. മറുനാട്ടിലെ ഇത്തരം ആഘോഷങ്ങള്‍ ഒത്തുചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും കൂട്ടായ്മയുടെയും നല്ല സന്ദേശങ്ങള്‍ കൂടി പകര്‍ന്നു നല്‍കുന്നവയാണ്. കേരളത്തിന്‍റെ കാര്‍ഷിക വിളവെടുപ്പ് ഉത്സവമായ വിഷു ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രവാസ ലോകവും.

കടല്‍ കടന്നെത്തിയ കണി വെള്ളരിയും പച്ചക്കറികളും പഴവര്‍ഗങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിറയുമ്പോള്‍ അവ വീട്ടിലെത്തിച്ച് മനോഹരമായി കണിയൊരുക്കാനുള്ള തിരക്കിലാണ് പ്രവാസി മലയാളികള്‍. ക​ണി​വെ​ള്ള​രി​യും കൊ​ന്ന​പ്പൂ​വും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​പ​ന​ക്കെ​ത്തി​യി​ട്ടു​ണ്ട്. വിഷു തിങ്കളാഴ്ച ആയതിനാല്‍ പ്രവാസിക്‍ക്ക് അവധി ലഭിക്കില്ല. അതിനാല്‍ തന്നെ ജോലി കഴിഞ്ഞെത്തിയിട്ടാകും പലരുടെയും ആഘോഷങ്ങള്‍. ഹോട്ടലുകളിലും ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിലും ഇന്നും നാളെയും വിഷുസദ്യ വിളമ്പും.

Read Also – Vishu 2025 : ഈ വിഷുസദ്യയ്ക്ക് വിളമ്പാൻ ഇതാ വേറിട്ട 29 സദ്യ സ്പെഷ്യൽ റെസിപ്പികളിതാ…

ലുലുവിൽ പാഴ്സലായി സദ്യ ലഭിക്കും. പച്ചക്കറികളും കൊന്നപ്പൂവും റെഡിമെയ്ഡ് വിഷുക്കണിയും പായസ കിറ്റുകളുമായി ഹൈപ്പർമാർക്കറ്റുകളും  വ്യാപാരസ്ഥാപനങ്ങളും സജീവമാണ്. നല്ലൊരു വിഷുക്കണി കണ്ട് ഉണരുന്നതിലൂടെ സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും ഒരു വര്‍ഷക്കാലമുണ്ടാകുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് മലയാളികൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

By admin