ഒരു മൊബൈല്‍ഫോണ്‍ കൊണ്ട് ഏത് സേവനവും വിരല്‍ത്തുമ്പില്‍,കെ സ്മാര്‍ട് തുറക്കുന്നത് വലിയ സാധ്യത:എംബി രാജേഷ്
തിരുവനന്തപുരം:കെ സ്മാര്‍ട് പദ്ധതി തുറക്കുന്നത് വലിയ സാധ്യതകളെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.ഭാവിയില്‍ എല്ലാ വകുപ്പുകളുടെയും സേവനങ്ങള്‍ കെ സ്മാര്‍ടിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയും.എല്ലാ സേവനങ്ങള്‍ക്കുമായി ഒരൊറ്റ ആപ്പ് എന്ന നേട്ടം കൈവരിക്കാനാകും.നിലവില്‍ തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങളാണ് ലഭ്യമാകുന്നത്.ഒരു മൊബൈല്‍ ഫോണ്‍ കൊണ്ട് ഏത് സേവനവും ജനങ്ങളുടെ വിരല്‍ത്തുമ്പിലെത്തും.ഓഫീസ് സമയം കഴിഞ്ഞും സൗകര്യപ്പെടുമ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ക്ക് ഫയലുകള്‍ തീര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു
ലഹരിക്കെതിരായ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയെ മന്ത്രി അഭിനന്ദിച്ചു.പരനന്പരയില്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കും. പരമ്പരരയിലെ നിര്‍ദ്ദേശങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കും.അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരിവിരുദ്ധ പ്രചാരണത്തിന് പ്രധാന തടസ്സം ഭാഷയാണ്.അവരുടെ തന്നെ ഭാഷകളില്‍ പ്രചാരണം ശക്തമാക്കാന് നടപടി സ്വീകരിക്കും.അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്നെ ഇതിനായി വോളന്‍റിയര്‍മാരെ കണ്ടെത്തും.അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള റാക്കറ്റിനെതിരെ പൊലീസുമൊത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു