ഒന്നാമന് 303000, 1 ലക്ഷത്തോളം നേടി ‘ജിംഖാന’ പിള്ളേർ; 47000ൽ ഒതുങ്ങി ബസൂക്ക; ബുക്കിങ്ങിൽ സംഭവിക്കുന്നത്

കേരള ബോക്സ് ഓഫീസിൽ ഇപ്പോൾ പുത്തൻ റിലീസുകളാണ് ട്രെന്റിം​ഗ്. ഏതൊക്കെ സിനിമകൾ എത്ര നേടി, എത്ര കുരഞ്ഞു എന്നൊക്കെ അറിയാനുള്ള കൗതുകം പ്രേക്ഷകരിലും ഉണ്ട്. മലയാളത്തിൽ പ്രധാനമായും മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത് ആലപ്പുഴ ജിംഖാന, ബസൂക്ക, മരണമാസ് എന്നിവയാണ് ആ സിനിമകൾ. ഇവയിൽ ആലപ്പുഴ ജിംഖാനയും ബസൂക്കയും തമ്മിലാണ് ബോക്സ് ഓഫീസ് പോരാട്ടം എന്നത് കളക്ഷനിൽ നിന്നും വ്യക്തമാണ്. ഈ അവസരത്തിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ പുതിയ റിലീസുകളുടെ ബുക്കിം​ഗ് വിവരങ്ങൾ പുറത്തുവരികയാണ്. കഴിഞ്ഞ ദിവസത്തെ കണക്കാണിത്.

ബുക്കിങ്ങില്‍ ഒന്നാമതുള്ളത് അജിത് കുമാർ നായകനായി എത്തിയ ​ഗുഡ് ബാഡ് അ​ഗ്ലിയാണ്. മൂന്ന് ലക്ഷത്തി മൂവായിരം(303000) ആണ് ചിത്രത്തിന്റേതായി വിറ്റു പോയിരിക്കുന്നത്. മാഡ് സ്ക്വയർ എന്ന ചിത്രമാണ് ലിസ്റ്റിൽ പത്താമത്. അയ്യായിരം ടിക്കറ്റുകളാണ് ഈ പടത്തിന്റേതായി വിറ്റുപോയത്. മൂന്നാം സ്ഥാനത്താണ് ആലപ്പുഴ ജിംഖാന. ഒരു ലക്ഷത്തി ഇരുപത്തി എട്ടായിരം ടിക്കറ്റുകളാണ് നസ്ലെൻ ചിത്രത്തിന്റേതായി വിറ്റഴി‍‍ഞ്ഞത്. ബസൂക്ക നാലാമതാണ്. നാല്പത്തി ഏഴായിരം ടിക്കറ്റുകളാണ് മമ്മൂട്ടി ചിത്രത്തിന്റേതായി 24 മണിക്കൂറിൽ വിറ്റു പോയിരിക്കുന്നത്. ഇത് ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണ് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 

കഴിഞ്ഞ 24 മണിക്കൂറിലെ ബുക്കിം​ഗ് കണക്കുകൾ

ഗുഡ് ബാഡ് അ​ഗ്ലി – 303K(D3)
ജാട്ട്- 150K(D3)
ആലപ്പുഴ ജിംഖാന – 128K(D3)
ബസൂക്ക – 47K(D3)
മരണമാസ് – 43K(D3)
എമ്പുരാൻ – 14K(D17)
ജാക്ക് – 13K(D3)
സിക്കന്ദർ – 8K(D14)
ഛാവ – 7K(D58)
ദ ​ഡിപ്ലോമാറ്റ് – 7K(D30)
മാഡ് സ്ക്വർ – 5K(D16) 

ആദ്യദിനം കേമന്‍ ബസൂക്ക തന്നെ, രണ്ടാം ദിനം മലർത്തിയടിച്ച് ‘ജിംഖാന’ പിള്ളേർ ! രണ്ട് ദിനത്തിൽ മുന്നിലാര് ?

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin