ഐഎസ്എൽ  2024-25 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കിരീടം നേടി. ഫൈനലിൽ അവർ ബെംഗളൂരു എഫ്.സിയെ 2-1 കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബഗാൻ വിജയം നേടിയത്. എക്സ്ട്രാ ടൈമിൽ നേടിയ ഗോളിലൂടെയാണ് ബഗാൻ കിരീടം സ്വന്തമാക്കിയത്. എക്‌സ്ട്രാ ടൈമിന്റെ 6ാം മിനിറ്റില്‍ ജാമി മക്ലാരനാണ് വിജയ ഗോള്‍ നേടിയത്.
മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോ​​ഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബ​ഗാനെ ചരിത്രത്തിലേക്ക് നയിച്ചു. ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐഎസ്എൽ കപ്പും മോഹൻ ബ​ഗാൻ സ്വന്തമാക്കി. ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹൻ ബ​ഗാൻ സ്വന്തമാക്കിയത്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *