ഈ പഴം ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
ഈ പഴം ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഈ പഴം ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
അവാക്കാഡോയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ പ്രത്യേകിച്ച് ഒലിക് ആസിഡിന്റെ മികച്ച ഉറവിടമാണ് അവാക്കാഡോ.
ഉയർന്ന കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടാൻ അവാക്കാഡോ സഹായകമാണ്. അവാക്കാഡോയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.
ദിവസവും ഒരു അവാക്കാഡോ കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
അവാക്കാഡോയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തുകയും ഹൈപ്പർടെൻഷൻ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
അവോക്കാഡോയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അവാക്കാഡോയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം കാർബോഹൈഡ്രേറ്റിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.