ആക്രമണം ജയ്‌സ്വാള്‍ മാത്രം, സഞ്ജു സാംസണ്‍ കരുതലോടെ; ആര്‍സിബിക്കെതിരെ രാജസ്ഥാന് ഭേദപ്പെട്ട തുടക്കം
ജയ്‌പൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കരുതലോടെ തുടങ്ങി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സ് എന്ന നിലയിലാണ്. യശസ്വി ജയ്‌സ്വാളും (20 ബോളില്‍ 30*), സഞ്ജു സാംസണും (16 പന്തില്‍ 13*) ആണ് ക്രീസില്‍. ഭുവനേശ്വര്‍ കുമാറിന്‍റെ ഒന്നാം ഓവറില്‍ ആറും, യാഷ് ദയാലിന്‍റെ രണ്ടാം ഓവറില്‍ ഏഴും, വീണ്ടും ഭുവിയുടെ ഓവറില്‍ ആറും, ജോഷ് ഹേസല്‍വുഡിന്‍റെ ഓവറില്‍ അഞ്ചും, ദയാലിന്‍റെ അടുത്ത ഓവറില്‍ 12 ഉം, ഹേസല്‍വുഡിന്‍റെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഒമ്പതും റണ്‍സാണ് രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ നേടിയത്.
പ്ലേയിംഗ് ഇലവനുകള്‍
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷന, സന്ദീപ് ശര്‍മ്മ, തുഷാര്‍ ദേശ്‌പാണ്ഡെ.
ഇംപാക്ട് സബ്: ശുഭം ദുബെ, യുധ്‌വീര്‍ സിംഗ് ചാരക്, ഫസല്‍ഹഖ് ഫറൂഖി, കുമാര്‍ കാര്‍ത്തികേയ, കുനാല്‍ സിംഗ് റാത്തോഡ്
ആര്‍സിബി: ഫില്‍ സാള്‍ട്ട്, വിരാട് കോലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ്മ, യാഷ് ദയാല്‍.
ഇംപാക്ട് സബ്: ദേവ്‌ദത്ത് പടിക്കല്‍, റാസിഖ് ദര്‍ സാലം, മനോജ് ഭാന്‍ഡേജ്, ജേക്കബ് ബേത്തല്‍, സ്വപ്‌നില്‍ സിംഗ്.
ഐപിഎല്‍ 2025ല്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരമാണിന്ന്. ഇതിന് മുമ്പ് റോയല്‍സിന്‍റെ ഹോം മത്സരങ്ങളെല്ലാം ഗുവാഹത്തിലായിരുന്നു. സഞ്ജു സാംസണ്‍- വിരാട് കോലി പോരാട്ടം എന്ന നിലയ്ക്കാണ് ഇന്നത്തെ മത്സരം വിശേഷിപ്പിക്കപ്പെടുന്നത്.