Vishu 2025: വിഷുവിന് നല്ല നാടൻ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കാം; റെസിപ്പി

Vishu 2025: വിഷുവിന് നല്ല നാടൻ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കാം; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Vishu 2025: വിഷുവിന് നല്ല നാടൻ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കാം; റെസിപ്പി

 

കിടിലന്‍ രുചിയില്‍ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

കണ്ണിമാങ്ങ – ½ കിലോ
കല്ലുപ്പ് –  250 ഗ്രാം
മഞ്ഞൾ പൊടി – 3 ടേബിള്‍സ്പൂണ്‍
കടുക് – 100 ഗ്രാം
കായം പൊടി – 3 ടേബിള്‍സ്പൂണ്‍
ഉണക്കമുളക് – 50 ഗ്രാം
ഉലുവാപ്പൊടി – 3 ടേബിള്‍സ്പൂണ്‍

തയ്യാറുക്കുന്ന വിധം

ആദ്യം കണ്ണിമാങ്ങകള്‍ താഴെ വീഴാതെ പറിച്ചെടുക്കണം. മാങ്ങയ്ക്ക് തണ്ട് ( ഞെടുപ്പ് ) ഉണ്ടായിരിക്കണം. ശേഷം ഒരു ഭരണിയിലേക്ക് മാങ്ങകള്‍ തണ്ട് പൊട്ടിച്ച് ഇട്ടു കൊടുക്കുക. ഞെടുപ്പ് പൊട്ടിക്കുമ്പോൾ വരുന്ന ചുന ( കഞ്ഞിവെള്ളം പോലുള്ള ദ്രാവകം ) ഭരണിക്ക് അകത്തേക്ക് തന്നെ ഒഴിച്ചുകൊടുക്കണം. അങ്ങനെ ഓരോ ലെയറായി ഉപ്പും മാങ്ങകളും ഇട്ടുകൊടുക്കണം. എല്ലാ ദിവസവും മാങ്ങ നന്നായിട്ട് കുലുക്കി വെയ്ക്കണം. ഭരണയുടെ അടിയിലുള്ള മാങ്ങ മുകളിൽ വരത്തക്ക രീതിയിൽ വേണം കുലുക്കി വെക്കാൻ. 15 ദിവസത്തിനുശേഷം എപ്പോൾ വേണമെങ്കിലും അച്ചാർ ഉണ്ടാക്കാം. അച്ചാർ ഉണ്ടാക്കുന്ന സമയത്ത് ഉപ്പുമാങ്ങ ഉപ്പിൽ നിന്നും കോരി എടുത്തതിനുശേഷം ഒരു തുണിയിലേക്ക് അതിന്റെ വെള്ളം വാർന്നു പോകാൻ വയ്ക്കുക. ഇനി ആവശ്യത്തിനു പച്ചവെള്ളം എടുത്തതിനു ശേഷം അതിനകത്തേയ്ക്ക് മഞ്ഞൾപ്പൊടിയിട്ട് അത് നന്നായിട്ട് തിളപ്പിച്ച് തണുപ്പിച്ച് എടുക്കുക. ഇനി ഉണക്കമുളകും കടുകും എടുക്കുക, രണ്ടും നന്നായിട്ട് കഴുകി ഉണക്കിയതായിരിക്കണം.  ശേഷം മുളകിനകത്തേക്ക് മഞ്ഞൾ വെള്ളം ഒഴിച്ച് അരച്ചെടുക്കുക. മുളകു നല്ലതുപോലെ അരഞ്ഞു പോകരുത്. ഇനി കടുക് പൊടിച്ചെടുക്കുക. ഇത് രണ്ടും കൂടെ ഒരു പാത്രത്തിലേക്ക് ഇട്ട്  അതിനകത്തേക്ക് ആവശ്യത്തിന് ഉലുവ പൊടിയും കായപ്പൊടിയും ഇട്ട് മിക്സ് ചെയ്യുക. ഇതിലേയ്ക്ക് മാങ്ങകള്‍ ഇട്ടു കൊടുക്കുക. ശേഷം മഞ്ഞൾ വെള്ളം കൂടുതലായി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക. ഇതോടെ കണ്ണിമാങ്ങ അച്ചാർ റെഡി. 

 

Also read: വിഷുവിന് ചക്കക്കുരു മസാലക്കറി തയ്യാറാക്കാം; റെസിപ്പി

By admin