Havells BLDC+ Fans: നിങ്ങളുടെ ലിവിങ് സ്പേസിന് നവീനതയുടേയും സുഖത്തിന്റെയും കുളിർകാറ്റ്
അർബൻ ലിവിങ് സ്പേസുകൾ മോഡേൺ ആക്കുന്നതിൽ പുത്തൻ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിലും ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിലും ഹാവെൽസ് എപ്പോഴും മുൻപന്തിയിലാണ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ ആഴത്തിൽ തിരിച്ചറിഞ്ഞ് ഹാവെൽസ് നൽകുന്ന അതിശയകരമായ ഉൽപ്പന്നങ്ങൾ വീടുകൾക്ക് പുതിയ ഭാവുകത്വം നൽകുന്നു.
ഇന്ത്യയിലെ മുൻനിര ഫാസ്റ്റ് മൂവിങ് ഇലക്ട്രിക്കൽ ഗുഡ്സ് (എഫ്.എം.ഇ.ജി) കമ്പനിയായ ഹാവെൽസ് ഇന്ത്യ ലിമിറ്റഡ് ഉപയോക്താക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, ഏറ്റവും പുതിയ ടെക്നോളജിയിലൂടെ, ഊർജ്ജം സംരക്ഷിക്കുന്ന പുതിയ ശ്രേണിയുള്ള ഫാനുകൾ അവതരിപ്പിച്ചിട്ടുണ്ട് – ഹാവെൽസ് അൽബസ് (അണ്ടർ ലൈറ്റ്), സ്റ്റെൽത്ത് വോയിസ് (നേരിട്ടുള്ള വോയിസ് കമാൻഡ്), ഇഎൽആഒ യുഎൽ ബിഎൽഡിസി+ (വൈദ്യുതി സംരക്ഷിക്കുന്നത്), സെറ ബിഎൽഡിസി + ഫാനുകൾ, എപിക് സിഗ്നിയ എന്നിവയാണ് മോഡലുകൾ.
ശബ്ദം കുറഞ്ഞ ഫാനുകൾ, സ്മാർട്ട് ആക്സസ്, മികച്ച പെർഫോമൻസ്, ദീർഘകാലം നീണ്ടുനിൽക്കുന്ന ബിഎൽഡിസി + ഫാൻ എന്നിവയ്ക്കൊപ്പം ഫാഷൻപ്രേമികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള പ്രത്യേക ഡിസൈനുകളും ഈ മോഡലുകളിൽ സമ്മേളിക്കുന്നു.
ഏറ്റവും പുതിയ ബിഎൽഡിസി+ ഫാനുകളിൽ സ്മാർട്ട് സെൻസ് ടെക്നോളജിയുണ്ട്. ഇത് മികച്ച പ്രകടനത്തിനൊപ്പം വോയിസ് കൺട്രോൾ, ഐ.ഒ.റ്റി ഓപ്ഷനുകൾ, ഓട്ടോമാറ്റിക് സ്പീഡ് അഡ്ജസ്റ്റ്മെന്റുകൾ, പ്രീമിയം ലുക്ക്, കൂടുതൽ കാറ്റ്, റിമോട്ട് ഓപ്പറേഷൻ, റിവേഴ്സ് റൊട്ടേഷൻ, കുറഞ്ഞ ശബ്ദം, കുറഞ്ഞ ഭാരം എന്നിവയും ഉറപ്പാക്കുന്നു. ഉയർന്ന പ്രകടനം, ശക്തി, സ്ഥിരത, വഴക്കം എന്നിവ ഈ മേഖലയിലെ പുരോഗതിയും നവീനതയുമാണ് കാണിക്കുന്നത്.
മനോഹരമായ ഡിസൈൻ ചെയ്ത ഈ ഫാനുകൾ മികച്ച കാറ്റ് ഓരോ മൂലയിലും എത്തുമെന്ന് ഉറപ്പാക്കും. ഇരട്ട ബോൾ ബെയിറിങ്ങുകൾ പരമാവധി പ്രകടനം ഉറപ്പാക്കും എന്ന് മാത്രമല്ല ഈ ഫാനുകൾ ദീർഘകാലം പ്രവർത്തിക്കുമെന്നും ഉറപ്പാക്കും. എയ്റോഡൈനാമിക്ക് ആയി ഡിസൈൻ ചെയ്ത വീതിയുള്ള ബ്ലേഡുകൾ മികച്ച രീതിയിൽ കാറ്റ് എല്ലായിടത്തും എത്തുന്നുണ്ടെന്നും ഉറപ്പാക്കും. സ്മാർട്ട് റിമോട്ടുകൾ കൊണ്ട് പ്രവർത്തിപ്പിക്കാം എന്നതിനാൽ സ്വിച്ച് ഓഫ് ചെയ്യാനും ഓൺ ചെയ്യാനും വേഗത നിയന്ത്രിക്കാനും കഴിയും. ഹെവി ഡ്യൂട്ടി ഫാൻ ആണെങ്കിലും വളരെ കുറച്ച് വൈദ്യുതി മാത്രമേ ഇത് ഉപയോഗിക്കൂ. അതുകൊണ്ട് തന്നെ വിപണിയിൽ ലഭ്യമായ ഊർജ്ജലാഭം തരുന്ന മുൻനിര മോഡലുകളിൽ ഇവ ഉൾപ്പെടുന്നു.
ഭാവിക്ക് യോജിച്ച ഡിസൈൻ സങ്കേതം മാത്രമല്ല, ഉപയോക്താക്കൾക്ക് പുതിയ അനുഭവം നൽകുന്ന നവീനമായ ആശയങ്ങളും ഹാവെൽസ് ബിഎൽഡിസി+ ഫാനുകൾ നൽകുന്നു.
അൽബസ് സ്മാർട്ട് സെൻസ് അണ്ടർലൈറ്റ് ബിഎൽഡിസി+ ഫാൻ
അൽബസിൽ പുതിയ ഒരു ഫീച്ചർ ഹ്യുമിഡിറ്റി തിരിച്ചറിയാനുള്ള സ്മാർട്ട് സെൻസിങ് ആണ്. കൂടാതെ താപനില, ഓട്ടോമാറ്റിക് സ്പീഡ് അഡ്ജസ്റ്റ്മെന്റ് എന്നിവയുമുണ്ട്. ശൈത്യകാലത്ത് ചൂടുള്ള വായുവിന് റിവേഴ്സ് റൊട്ടേഷൻ ഉണ്ട്. തകർപ്പൻ ഡിസൈനും സൈഡ് മാറ്റാനാകുന്ന റിവേഴ്സിബിൾ പ്രീമിയം എംഡിഎഫ് വുഡ് ബ്ലേഡുകളും ഡിസൈൻ കൂടുതൽ മനോഹരമാക്കുന്നു. ആഡംബരവും സമകാലികവുമായ ലുക്ക് നൽകുന്ന ഫാനുകൾ വീടുകളുടെ അകത്തളങ്ങളോട് ഇണങ്ങുന്നു. മൂഡിന് അനുസരിച്ച് മാറുന്ന വെളിച്ചം ഡിം ചെയ്യുന്ന ഫീച്ചർ തികച്ചും ആഡംബരമായ അനുഭവം നൽകുന്നു. ഇത് ട്യൂൺ ചെയ്യാവുന്നതുമാണ്.
സ്റ്റെൽത്ത് എയർ ബിഎൽഡിസി + ഫാൻ
ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെ പ്രവർത്തിക്കുന്ന ആദ്യത്തെ എ.ഐ ഉപയോഗിച്ചുള്ള വോയിസ് കൺട്രോൾ സാധ്യമാക്കുന്ന ഫാനാണ് സ്റ്റെൽത്ത് എയർ ബിഎൽഡിസി + ഫാൻ. വളരെക്കുറിച്ച് മാത്രം ഊർജ്ജം ഉപയോഗിക്ുകന്ന ഈ ഫാൻ ഊർജ്ജം ലാഭിക്കുന്നതിനുള്ള 5-സ്റ്റാർ റേറ്റിങ്ങും നേടിയിട്ടുണ്ട്. എയ്റോഡൈനാമിക് ആയി ഡിസൈൻ ചെയ്ത ബ്ലേഡുകൾ ആയതിനാൽ കൂടുതൽ കാറ്റ് ലഭിക്കും. കൂടാതെ 360-ഡിഗ്രി ആർഎഫ് റിമോട്ടും ഇതിനൊപ്പമുണ്ട്, ഇത് ഉപയോഗിച്ച് റിമോട്ടിലൂടെ സ്പീഡ് അഡ്ജസ്റ്റ് ചെയ്യാം. കൂടാതെ ടൈമർ സെറ്റ് ചെയ്യാം, വിവിധ മോഡുകൾ തമ്മി. മാറ്റാം, ഇത് തികച്ചും ഭാവിയെ മുന്നിലെത്തിക്കും.
സെറ ബിഎൽഡിസി + ഫാൻ
ഡിസൈനും നവീനതയും യോജിക്കുന്നതാണ് ഹാവെൽസ് സെറ ബിഎൽഡിസി+ ഫാൻ. ധ്യാന ചക്രങ്ങളിൽ നിന്നും പ്രചോദിതമായ ഡിസൈനാണ് ഈ ഫാനിന്റെ പ്രത്യേകത. ഇത് മനസ്സിന് ആശ്വാസം നൽകുന്നതിനൊപ്പം സുതാര്യമായ വൃത്താകൃതിയിലുള്ള ഡിസൈൻ ഹാലോ ലൈറ്റിന് സമാനമായ വെളിച്ചം നൽകുന്നു. മനോഹരമായ ഡിസൈനൊപ്പം ഫാൻ വളരെ നിശബ്ദമാണെന്നതും പ്രത്യേകതയാണ്. പക്ഷേ, 100% ചെമ്പിലുള്ള ബിഎൽഡിസി+ മോട്ടോർ ശക്തവും കാര്യക്ഷമവുമാണ്. ഇതിനൊപ്പം സ്പീഡ് അഡ്ജസ്റ്റ് ചെയ്യാനും, ടൈമർ സെറ്റ് ചെയ്യാനും, സ്ലീപ്, മോപ് മോഡുകൾ സെറ്റ് ചെയ്യാനും കഴിയുന്ന ആർഎഫ് റിമോട്ട് ഉപയോഗം എളുപ്പമാക്കുന്നു.
എപിക് സിഗ്നിയ ബിഎൽഡിസി + ഫാൻ
തികച്ചും ഫ്യൂച്ചറിസ്റ്റിക് ആയ ഡിസൈൻ ആണ് ഈ ഫാനിനുള്ളത്. ഇതിലെ എൽഇഡി ഡിസ്പ്ലേ സ്പീഡ് അറിയാനും മോഡുകൾ അറിയാനും സെറ്റിങ്സുകൾ മാറ്റാനും കഴിയും. 5-സ്റ്റാർ എനർജി റേറ്റിങ്ങോടെയാണ് ഫാൻ എത്തുന്നത്, കാരണം 100% ചെമ്പ് ബിഎൽഡിസി+ മോട്ടർ ആണ് ഫാനിലുള്ളത്. ഇത് 30 വാട്ട് പവറിൽ പ്രവർത്തിക്കുന്നു. ഒപ്പം ഉയർന്ന കാര്യക്ഷമയതും കുറഞ്ഞ ശബ്ദവും ഉറപ്പാക്കുന്നു. വേനൽക്കാലത്ത് മാത്രമല്ല ശൈത്യകാലത്തും ഫാൻ ഉപയോഗിക്കാനാകും. കാരണം ഇതിലുള്ള റിവേഴ്സ് റൊട്ടേഷൻ മോഡ് ഉപയോഗിച്ചാൽ ചൂടു വായുവും ലഭിക്കും.
നിങ്ങളുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാൻ സന്ദർശിക്കാം, ഒപ്പം ലിവിങ് സ്പേസുകൾ കൂടുതൽ മനോഹരവുമാക്കാം. https://havells.com/bldc-plus-fans