100 കോടി മുടക്കി എടുത്ത പടം, രണ്ടാം ദിനം നഷ്ടം 400 ഷോകള്‍: 500 കോടിപടത്തിലെ നായകന്‍റെ ചിത്രത്തിന് എന്ത് പറ്റി

മുംബൈ: ഗദർ 2 എന്ന ചിത്രത്തിലൂടെ നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തതിന് ശേഷം സണ്ണി ഡിയോൾ നായകനായി എത്തിയ ചിത്രമാണ് ജാട്ട്. തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രത്തില്‍ പുഷ്പ ഫ്രാഞ്ചൈസിയുടെ പിന്നിലെ ബാനറായ മൈത്രി മൂവി മേക്കേഴ്‌സ് സഹനിര്‍മ്മാതാക്കളാണ്. 

റിലീസ് ദിവസം ഇന്ത്യയില്‍ നിന്നും 9.5 കോടി രൂപ നേടിയ ശേഷം, ജാട്ടിന്റെ ഇന്ത്യയിലുടനീളമുള്ള കളക്ഷനിലും തിയേറ്റർ എണ്ണത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് പോസ്റ്റ് ചെയ്ത ആദ്യകാല കണക്കുകൾ പ്രകാരം, രണ്ടാം ദിവസം ചിത്രം ഇന്ത്യയിൽ 7 കോടി രൂപ നേടി. ഇന്ത്യയിൽ ചിത്രത്തിന്റെ ആകെ കളക്ഷൻ 16.5 കോടി രൂപയായി നെറ്റ് കളക്ഷന്‍.

റിലീസ് ദിവസം ഇന്ത്യയിലുടനീളം ജാട്ടിന് ഏകദേശം 5585 ഷോകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ദിവസം ഷോകളുടെ എണ്ണം 5141 ആയി കുറഞ്ഞു. മുംബൈയിൽ 100 ​​ഷോകളും ഡൽഹി-എൻ‌സി‌ആറിൽ 30 ഷോകളും ഉൾപ്പെടെ ഏകദേശം 400-ലധികം ഷോകൾ നീക്കം ചെയ്തു.

ഇത് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷനെ ബാധിച്ചു. സണ്ണി ഡിയോൾ നായകനായ ചിത്രത്തിന് വ്യാഴാഴ്ച മൊത്തത്തിലുള്ള ഹിന്ദി ഒക്യുപെൻസി 14.28% ആയിരുന്നുവെങ്കിൽ, വെള്ളിയാഴ്ച ചിത്രത്തിന് 11.19% ഒക്യുപെൻസി ലഭിച്ചു.

നേരത്തെ ഗദ്ദറിന്‍റെ 500 കോടി ബോക്സോഫീസ് നേട്ടം മുന്നില്‍ കണ്ട് 100 കോടി ചിലവാക്കിയാണ് ജാട്ട് എടുത്തത്. എന്നാല്‍ ആദ്യത്തെ രണ്ട് ദിവസത്തെ ചിത്രത്തിന്‍റെ കണക്ക് അത്ര ശുഭകരമല്ല. അതിനാല്‍ തന്നെ  ചിത്രം മുടക്കുമുതല്‍ നേടുമോ എന്ന ഭാവി വാരാന്ത്യത്തിലെ കളക്ഷനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സായാമി ഖേർ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. 

സീലിംഗ് ഫാന്‍ ഈ 69 കാരന്‍ പറിച്ചെടുത്തത് വെറുതെയല്ല: സണ്ണി ഡിയോളിന്‍റെ ‘ജാട്ട്’ ആദ്യദിനം നേടിയത് !

‘സെൻസർ ബോർഡ് വെട്ടുകൾ, ബ്രഹ്മണ എതിർപ്പ്’: സമൂഹ്യപരിഷ്കർത്താക്കളുടെ ബയോപിക് റിലീസ് മാറ്റി

By admin