സൗദി അറേബ്യയിൽ പൊതുസ്ഥലത്ത് വെടിവെപ്പ്, വീഡിയോ പ്രചരിച്ചതോടെ നാല് യുവാക്കൾ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തിയ നാലുപേര്‍ അറസ്റ്റില്‍. മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച് പൊതു സ്ഥലത്ത് ആകാശത്തേക്ക് നിറയൊഴിച്ച നാല് സൗദി യുവാക്കളെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘം വെടിവെപ്പ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. സൈബര്‍ ക്രൈം നിയമം ലംഘിച്ച് വെടിവെപ്പിന്‍റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമാനുസൃത നടപടികൾ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.
Read Also – ദുബൈ നഗരത്തിലൂടെ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി ബൈക്കിൽ പാഞ്ഞ് യുവാവ്, കയ്യോടെ പിടിയിൽ