സ്റ്റെയിൻലെസ് സ്റ്റീൽ വൃത്തിയാക്കുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കാം 

സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള ഉപകരണങ്ങൾ കാഴ്ച്ചയിൽ ഭംഗി തോന്നിക്കുന്നവയാണ്. ഇതിന്റെ ഫിനിഷിങ് ടച്ച് അടുക്കളയെ കൂടുതൽ മനോഹരമാക്കുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള ഉപകരണങ്ങൾ മാത്രമല്ല പാത്രങ്ങളും അടുക്കളയിൽ ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും മറ്റുള്ള പാത്രങ്ങളെപോലെ വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്റ്റീൽ ഉപകരണങ്ങളും പാത്രങ്ങളും കഴുകുമ്പോൾ നിങ്ങൾ സ്ഥിരമായി ആവർത്തിക്കുന്ന തെറ്റുകൾ ഇതാണ്.  

സ്റ്റീൽ വൂൾ 

പേര് കേൾക്കുമ്പോൾ സംഭവം നല്ലതാണെന്ന് തോന്നും. എന്നാൽ പേരുപോലെയല്ല ഇത്. സ്പോഞ്ച് പോലെയിരിക്കുന്ന ഇവയിൽ ശക്തമായ അബ്രസീവുകളാണ് ഉള്ളത്. ഇത് നിങ്ങളുടെ സ്റ്റീൽ പാത്രങ്ങളിലും ഉപകരണങ്ങളിലും പോറൽ ഉണ്ടാക്കുന്നു. കൂടാതെ ഉപകരണങ്ങൾക്ക് മങ്ങലുണ്ടാക്കുകയും ചെയ്യും.

ബ്ലീച്ച് ഉപയോഗിക്കുന്നത് 

ബ്ലീച്ച് എളുപ്പത്തിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണെങ്കിലും സ്റ്റീൽ ഉപകരണങ്ങൾ വൃത്തിയാക്കാൻ പറ്റുന്നവയല്ല. എന്നാൽ ഇത് നിങ്ങളുടെ ഫ്ലോറിൽ പറ്റിപ്പിടിച്ച അഴുക്കുകളെ നീക്കം ചെയ്യാൻ ബെസ്റ്റാണ്. അതിനാൽ തന്നെ സ്റ്റീൽ വൃത്തിയാക്കാൻ ബ്ലീച്ച്  ഉപയോഗിക്കാതിരിക്കുക. ക്ലോറിനും ക്ലോറൈഡും സ്റ്റീലുകൾക്ക് അനുയോജ്യമല്ലാത്തവയാണ്. ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ ഉപകരണങ്ങൾ തുരുമ്പെടുക്കാൻ സാധ്യതയുണ്ട്. 

ക്ലീനർ സ്പ്രേ

നേരിട്ട് ക്ലീനർ സ്പ്രേ ഉപയോഗിച്ച് ഉപകരണങ്ങൾ വൃത്തിയാക്കിയാൽ അവ നിങ്ങളുടെ ഉപകരണത്തിന് പ്രത്യേകിച്ച് കേടുപാടുകൾ ഒന്നും വരുത്തില്ലെങ്കിലും ഉപകരണത്തിന്റെ ഫിനിഷിങ്ങിന് മാറ്റങ്ങൾ ഉണ്ടാക്കും. അതിനാൽ തന്നെ നേരിട്ട് സ്പ്രേ ചെയ്യാതെ മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. 

ചൂടുള്ള പാൻ 

പാത്രങ്ങളിൽ മാലിന്യങ്ങൾ വെച്ചിരിക്കുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ചൂട് മാറാത്ത പാനുകൾ ഉടനെ തന്നെ വൃത്തിയാക്കുന്നത് നല്ലതല്ല. അതിനാൽ തന്നെ അടുപ്പിൽ നിന്നുമെടുത്ത പാനിലേക്ക് കുറച്ച് തണുത്ത വെള്ളം ഒഴിച്ച് കൊടുത്തതിന് ശേഷം മാത്രം പാൻ വൃത്തിയാക്കാം.  

മൈക്രോവേവിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കുമോ?

By admin