വൈദ്യപരിശോധനയ്ക്ക് ശേഷം ആദ്യ പ്രതികരണവുമായി ട്രംപ്; മദ്യപാനവും പുകവലിയുമില്ല, ഈ 78 വയസിലും പൂർണ ആരോഗ്യവാൻ!
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിനു ശേഷമുള്ള തന്റെ ആദ്യ വാർഷിക വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ വളരെ നല്ല ആരോഗ്യ സ്ഥിതിയിലാണെന്നേ ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസിൽ നടന്ന ഫിറ്റ്നസ് ചെക്കപ്പിനു ശേഷമാണ് പ്രതികരണം.
അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 82 വയസുള്ളപ്പോഴായിരുന്നു സ്ഥാനം അലങ്കരിച്ചിരുന്നത്. ഇക്കാലത്ത് ബൈഡൻ സ്റ്റെതസ്കോപ്പിന് കീഴിൽ തളർന്നുപോയെന്നും മാനസികമായും യോഗ്യനല്ലെന്നും പരിഹസിച്ചിരുന്നു. ഈ ടേം അവസാനിക്കുമ്പോൾ ട്രംപിനും 82 വയസാകും പ്രായം. രണ്ടാം തവണ അധികാരത്തിലേറിയതിന് ശേഷം തന്റെ ഊർജസ്വലതയെക്കുറിച്ച് വാചാലനാകുകയായിരുന്നു ട്രംപ്.
കാർഡിയോ, കോഗ്നിറ്റീവ് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ തന്റെ ഡോക്ടർ ഉടൻ പുറത്തു വിടുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ഡോ. ഷോൺ ബാർബബെല്ലയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഡോക്ടർ. പുകവലിയും മദ്യപാനവും ശീലമില്ലാത്തയാളാണ് ട്രംപെന്ന് മാത്രമല്ല, ഗോൾഫ് കളിയിൽ നല്ല പ്രാവീണ്യമുള്ളയാളുമാണ്. എന്നാൽ ഫാസ്റ്റ് ഫുഡ് നന്നായി ഇഷ്ടപ്പെടുന്നയാളാണ് ട്രംപ്. സ്റ്റീക് ആണ് ഇഷ്ടഭക്ഷണമെന്നും റിപ്പോർട്ട്.
ഇതിനിടെ, ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകര ചുങ്കം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ ഓഹരി വിപണി കുതിച്ചുയർന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും സൂചികകൾ ഉയരാൻ കാരണമായി.
തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാൻ? സഹായിച്ചവരെ തേടി എൻഐഎ, ഒരാള്‍ കസ്റ്റഡിയിൽ