മൈക്രോവേവിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കുമോ? 

എല്ലാ വീടുകളിലും സാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. അടുക്കളയിൽ ഉപയോഗിക്കുന്നതിൽ കൂടുതലും പ്ലാസ്റ്റിക് പാത്രങ്ങളായിരിക്കും ഉണ്ടാവുക. കറുത്ത പ്ലാസ്റ്റിക്കുകൾ അടുക്കളയിൽ നിന്നും ഒഴിവാക്കേണ്ടതാണെന്ന് പഠനങ്ങളിൽ പറയുന്നു. 
ഇതിൽ മൈക്രോപ്ലാസ്റ്റിക്കുകൾ മറ്റൊരു ആശങ്കയാണ്. എന്നാൽ പ്ലാസ്റ്റിക്കുകൾ പൊതുവെ ഉപയോഗിക്കാൻ നല്ലതാണോ? പ്രത്യേകിച്ചും ഭക്ഷണങ്ങൾ പാകം ചെയ്യാൻ. ചൂടാകുമ്പോൾ പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുകയും പിന്നീടത് വിഷാംശം ആയി മാറുകയും ചെയ്യുന്നു. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

മൈക്രോവേവിൽ പ്ലാസ്റ്റിക് പാത്രം ഉപയോഗിക്കാമോ 

പല പ്ലാസ്റ്റിക് പാത്രങ്ങളും മൈക്രോവേവിൽ ഉപയോഗിക്കാൻ സാധിക്കാത്തവയാണ്. കാരണം പ്ലാസ്റ്റിക്കിൽ ബിസ്ഫിനോൾ എ എന്ന രാസവസ്തു ചേർന്നിട്ടുണ്ട്. ഇത് ചൂടാക്കുമ്പോൾ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ മൈക്രോവേവിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യരുത്. 

മൈക്രോവേവിൽ ഉപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക്കുകൾ  

എല്ലാ പ്ലാസ്റ്റിക് പാത്രങ്ങളും മൈക്രോവേവിൽ ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ ‘മൈക്രോവേവ് സേഫ്’ എന്ന ലേബലിലുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യാവുന്നതാണ്. ഇത്തരം പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. കാരണം ഇതിൽ ഒരു വിഷാംശവും അടങ്ങിയിട്ടില്ല.   

മൈക്രോവേവിൽ ഏതൊക്കെ പാത്രങ്ങൾ ഉപയോഗിക്കാം 

ഗ്ലാസ്- സെറാമിക്, ഹീറ്റ് പ്രൂഫ് ഗ്ലാസ്, മൈക്രോവേവ് സേഫ് എന്ന് ലേബൽ ചെയ്തിട്ടുള്ള പേപ്പർ പ്ലേറ്റുകൾ എന്നിവ മൈക്രോവേവിൽ ഉപയോഗിക്കാൻ സാധിക്കും. മൈക്രോവേവിൽ ഉപയോഗിക്കാൻ മാത്രം നിർമ്മിച്ച പാത്രങ്ങളും ഇന്ന് ലഭ്യമാണ്. പ്ലാസ്റ്റിക് പാത്രങ്ങൾ മൈക്രോവേവിൽ ഉപയോഗിക്കാൻ സാധിക്കുമെങ്കിലും നന്നായി നിരീക്ഷിച്ച് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.  

അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കുമോ? ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

By admin