ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജ്, ആഡംബര പോര്‍ഷെ കാറിൽ ഭക്തരെ തൊഴുത് കൊണ്ട് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ലോഡ് ഇമ്മി കാന്‍റ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ നിരവധി പേര്‍ ബൈക്കിലും നടന്നും പിന്തുടരുന്നതിനിടെയില്‍ കാറുത്ത ആഢംബര പോര്‍ഷെ കാറിന്‍റെ പിന്‍സീറ്റിലിരുന്ന് വഴിയില്‍ കാത്ത് നില്‍ക്കുന്ന ആരാധകര്‍ക്ക് നേരെ തൊഴുകൈയോടെ ഇരിക്കുന്ന പ്രേമാനന്ദ് മഹാരാജിനെ കാണാം.
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാനികളിലൊരാളായ വിരാട് കോലിയും ഭാര്യ അനുഷ്കാ ശർമ്മയും പ്രേമാനന്ദ് മഹാരാജിന്‍റെ ആരാധകരാണ്. ഇരുവരും പ്രേമാനന്ദിന്‍റെ നൈനിറ്റാളിലെ ആശ്രമത്തില്‍ നിരവധി തവണ പോയിട്ടുണ്ട്. ബാബയുടെ അനുഗ്രഹത്തിനായി ഇരുവരും കുട്ടികളെയും കൂട്ടി എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
Porsche for babas and maharajas. People in India don’t really understand Marx. pic.twitter.com/pNYzGPWqct
— Lord Immy Kant (Eastern Exile) (@KantInEast) April 11, 2025
Read More: ‘അവരെന്‍റെ മക്കൾ’; ഒന്നും രണ്ടുമല്ല വീട്ടില്‍ വളര്‍ത്തിയത് ഏഴ് ബംഗാൾ കടുവകളെ; 71 -കാരന്‍ അറസ്റ്റില്‍
വീഡിയോ വളരെ വേഗത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി നിരവധി പേര്‍ വീഡിയ റീട്വീറ്റ് ചെയ്തു. ഏപ്രില്‍ നാലാം തിയതിയിലെ വീഡിയോയാണെന്ന് പറയുന്നുണ്ടെങ്കിലും എവിടെ വച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. പോലീസുകാരും വിശ്വാസികളും അനുയായികളും പിന്നാലെ ഓടുമ്പോൾ ബാബ കാറില്‍ കടന്ന് പോകുന്നത് കാണാം. ഇതിനകം 14 ലക്ഷം പേരാണ് വീഡിയോ കണ്ടത്. എന്നാല്‍ വീഡിയോയെ വൈറലാക്കിയത് വീഡിയോയ്ക്ക് ഒപ്പം നല്‍കിയ കുറിപ്പാണെന്ന് വ്യക്തം. ‘പോർഷെ, ബാബമാർക്കും മഹാരാജാക്കന്മാർക്കും. ഇന്ത്യക്കാർ ശരിക്കും മാക്സിനെ മനസിലാക്കിയിട്ടില്ല’ എന്നായിരുന്നു കുറിപ്പ്.
വീഡിയോയും കുറിപ്പും സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ആത്മീയ നേതാവിന്‍റെ ലാളിത്യവും ലളിത ജീവിതത്തിനായുള്ള സന്ദേശവും അദ്ദേഹത്തിന്‍റെ യാത്ര രീതിയും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് ചിലര്‍ എഴുതി. എന്നാല്‍, പ്രേമാനന്ദ് യാത്ര ചെയ്യുമ്പോൾ. അദ്ദേഹത്തിന്‍റെ അനുയായികൾ അവരുടെ കാറുകളില്‍ സഞ്ചരിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്ന് ബാബയുടെ അനുയായികളാണെന്ന് അവകാശപ്പെട്ട ചിലര്‍ കുറിച്ചു. അത് അദ്ദേഹത്തിന്‍റെ പേര്‍ഷെയല്ലെന്നും മറിച്ച് ഏതെങ്കിലും അനുനായിയുടേത് ആവാമെന്നും മറ്റൊരാൾ എഴുതി.
Read More: അച്ഛന്‍റെ ശവസംസ്കാരത്തിനിടെ ശവമഞ്ചത്തോടൊപ്പം കുടുംബം ഒന്നാകെ ശവക്കുഴിയിലേക്ക്; വീഡിയോ വൈറൽ