നാലാമത്തെ കണ്‍മണിയുടെ ചിത്രം പുറത്തുവിട്ട് ശൈഖ് ഹംദാൻ
ദുബൈ: നാലാമത്തെ കൺമണിയുടെ ചിത്രം പുറത്തുവിട്ട് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഹിന്ദ് എന്ന് പേര് നല്‍കിയ മകളുടെ ചിത്രം വെള്ളിയാഴ്ചയാണ് ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
ദുബൈ കിരീടാവകാശി പങ്കുവെച്ച ചിത്രം വളരെ വേഗം വൈറലായി. ശൈഖ് ഹംദാന്‍റെ മാതാവ് ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ ആൽ മക്തൂമിന്റെ ബഹുമാനാർഥമാണ് മകൾക്ക് ഹിന്ദ് എന്ന് പേര് നല്‍കിയത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ശൈഖ് ഹംദാനുള്ളത്. 2021ലാണ് അദ്ദേഹത്തിന് ഇരട്ട കുട്ടികൾ ജനിച്ചത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും, ആൺകുട്ടിയുടെ പേര് റാശിദ് എന്നും പെൺകുട്ടിയുടെ പേര് ശൈഖ എന്നുമാണ്.