ദിവസവും രാവിലെ കുതിര്‍ത്ത ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

ദിവസവും രാവിലെ കുതിര്‍ത്ത ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

വിറ്റാമിനവുകളും നാരുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് ഈന്തപ്പഴം. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. 
 

ദിവസവും രാവിലെ കുതിര്‍ത്ത ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

ദിവസവും രാവിലെ കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഊര്‍ജം

രാവിലെ കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് പെട്ടെന്ന് ഊര്‍ജം പകരാന്‍ സഹായിക്കും. വര്‍ക്കൗട്ടിന് മുമ്പ് ഇവ കഴിക്കുന്നത് നല്ലതാണ്. 

മലബന്ധം

ഫൈബര്‍ അടങ്ങിയ ഈന്തപ്പഴം രാവിലെ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

വിളര്‍ച്ച

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും പതിവായി കുതിര്‍ത്ത ഈന്തപ്പഴം കഴിക്കാം. 

എല്ലുകളുടെ ആരോഗ്യം

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം എല്ലുകളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

ഹൃദയാരോഗ്യം

ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉയര്‍ന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിക്കാം. 
 

രോഗ പ്രതിരോധശേഷി

വിറ്റാമിൻ എ, സി അടങ്ങിയ ഈന്തപ്പഴം രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

ചര്‍മ്മം

ഈന്തപ്പഴത്തിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

By admin