‘തല ഒരു കാല്‍ പിന്നോട്ട് വച്ചത് മുന്നോട്ട് എടുക്കാന്‍ ഉറച്ച്’: ഗുഡ് ബാഡ് അഗ്ലി രണ്ടാം ദിനം സംഭവിച്ചത്

ചെന്നൈ: അജിത്ത് കുമാര്‍ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി വന്‍ കളക്ഷനാണ് ആദ്യ ദിനത്തില്‍ നേടിയത്. ചിത്രത്തിന്‍റെ ആദ്യദിനത്തില്‍ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 29.5 കോടി ആയിരുന്നു. അജിത്തിന്‍റെ കരിയറിലെ തന്നെ മികച്ച നേട്ടമായി തന്നെ ഇത് വിലയിരുത്തപ്പെട്ടു. 

എന്നാല്‍ രണ്ടാം ദിനത്തില്‍ ഒന്നാം ദിനത്തെ അപേക്ഷിച്ച് കളക്ഷന്‍ നിലനിര്‍ത്താന്‍ അജിത്ത് ചിത്രത്തിന് ആയില്ല എന്നാണ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പറയുന്നത്. ചിത്രത്തിന് രണ്ടാം ദിനത്തില്‍ ഇന്ത്യ നെറ്റ് കളക്ഷന്‍ 13.5 കോടിയാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ രണ്ട് ദിവസത്തില്‍ ചിത്രം ഇന്ത്യയില്‍ 42.75 കോടി രൂപ നേടിയിട്ടുണ്ട്. 

അതേ സമയം വ്യാഴം റിലീസ് എന്നതിനാല്‍ വെള്ളി വര്‍ക്കിംഗ് ഡേ ആയതിനാലാണ് ഈ കളക്ഷന്‍ ഇടിവ് എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഇതിനകം മികച്ച മാസ് പടം എന്ന പേര് ചിത്രത്തിന് കിട്ടിയതിനാല്‍ വാരാന്ത്യത്തില്‍ ചിത്രം മികച്ച നേട്ടം കൈവരിക്കും എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. 

മാസ് ആക്ഷന്‍ പടമായി ഒരുങ്ങുന്ന ചിത്രത്തിൽ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, ടി സീരിസുമാണ് നിര്‍മ്മാതാക്കള്‍. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. 

അതേ സമയം നടി പ്രിയ വാര്യരുടെ ചിത്രത്തിലെ റോള്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്.  ​ഗുഡ് ബാഡ് അ​ഗ്ലി എന്ന ചിത്രത്തിൽ നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പ്രിയയുടെ ​നൃത്ത രം​ഗം എക്സ് പ്ലാറ്റ്ഫോമിലും മറ്റ് സോഷ്യൽ മീഡിയകളിലും ട്രെന്റിങ്ങായി മാറിയിരിക്കുകയാണ്.

പ്രിയയുടെ കാരിയർ ഈ സിനിമ  റീ ക്രിയേറ്റ് ചെയ്തുവെന്നാണ് തമിഴ് ഫാൻസ് പറയുന്നത്. ഒപ്പം ​ഗുഡ് ബാഡ് അ​ഗ്ലിയിലെ ​രം​ഗങ്ങളുടെ സ്ക്രീൻ ഷോട്ടുകളും ഇവർ പങ്കിട്ടിട്ടുണ്ട്. നടി തമന്നയുമായി താരതമ്യം ചെയ്തും കമന്റുകൾ വരുന്നുണ്ട്.  

‘കരിയര്‍ ബെസ്റ്റ് തലയുടെ വിളയാട്ടം’: റെക്കോ‍ഡ് കടപുഴക്കി ഗുഡ് ബാഡ് അഗ്ലി: ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്!

‘ഓയ് പ്രിയ എന്നടി പണ്ണിറിക്കേ..’; തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച് പ്രിയ വാര്യർ, അജിത്തിന് നന്ദി പറഞ്ഞും താരം

By admin

You missed