ട്രാൻസ്, ക്വിയർ വ്യക്തികൾക്കായി ഏകദിന അഭിനയ ശിൽപ ശാല സംഘടിപ്പിച്ചു

തൃശൂര്‍: എല്‍ജിബിടിക്യു അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളായ സഹയാത്രികയും സാത്തിയും ചേര്‍ന്ന് ട്രാൻസ്, ക്വിയർ വ്യക്തികൾക്കായി ഏകദിന അഭിനയ ശില്പ ശാല സംഘടിപ്പിച്ചു. സഹയാത്രികയുടെ തൃശ്ശൂർ ഓഫീസിൽ വെച്ചായിരുന്നു ശനിയാഴ്ച ശിൽപശാല നടന്നത്. സ്കൂൾ ഓഫ് ഡ്രാമ, തൃശ്ശൂരിൽ നിന്നുള്ള തിയേറ്റർ പ്രാക്ടീഷണർ വിഷ്ണു ലേഖ ശില്പശാല നയിച്ചു.

ട്രാൻസ്, ക്വിയർ വ്യക്തികൾക്ക് അഭിനയ മേഖലയുടെ വിവിധ സാധ്യതകൾ അന്വേഷിക്കാനും കലാ മേഖലയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സുരക്ഷിത ഇടങ്ങൾ ഒരുക്കാനും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. പരമ്പരാഗത തിയേറ്റർ പരിശീലനങ്ങളിൽ നിന്നും പുറത്താക്കപ്പെടുന്ന സമുദായങ്ങളുടെ പ്രാതിനിധ്യം കലാ പ്രവർത്തന രംഗത്ത് ഉറപ്പാക്കാനും കൂടുതൽ ക്വിയർ അവതരണങ്ങൾ രംഗത്തെത്തിക്കാനും വേണ്ടി ഒരു തിയേറ്റർ ഗ്രൂപ്പിന് രൂപം കൊടുക്കും. 

ഇതിനുള്ള തുടർ ശിൽപശാലകളുടെ ആദ്യ സെഷനാണ് ഇന്ന് നടന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.  കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ട്രാൻസ് ക്വിയർ വ്യക്തികളും സഹ യാത്രിക, സാത്തി, സുരക്ഷ ടിജി പ്രൊജക്റ്റ്‌ ഭാരവാഹികളും ശില്പശാലയിൽ പങ്കാളികളായി.

കേരളത്തിന്റെ ആവാസവ്യവസ്ഥ പുനരുജ്ജീവന നയത്തിൽ തീരദേശമേഖലയ്ക്ക് പ്രത്യേക കരുതൽ; എ കെ ശശീന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin