‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’ ചിത്രത്തെ പരിഹാസിച്ച ജയ ബച്ചന് അക്ഷയ് കുമാറിന്‍റെ കിടിലന്‍ മറുപടി!

മുംബൈ: കഴിഞ്ഞ മാസം ഒരു പരിപാടിയിൽ അക്ഷയ് കുമാറിന്റെ 2017 ലെ ചിത്രമായ ടോയ്‌ലറ്റ്: ഏക് പ്രേം കഥയുടെ തലക്കെട്ടിനെ പരിഹസിച്ചുകൊണ്ട് മുതിർന്ന നടിയും രാജ്യസഭാംഗവുമായ ജയ ബച്ചൻ രംഗത്ത് എത്തിയിരുന്നു. നിരൂപക പ്രശംസ നേടിയ ആ സിനിമയുടെ പേര് കേട്ടപ്പോൾ, ജയ ആ സിനിമ ഒരു ‘ഫ്ലോപ്പ്’ ആണെന്ന് പ്രഖ്യാപിക്കുകയും അത്തരമൊരു പേരുള്ള ഒരു സിനിമ താൻ ഒരിക്കലും കാണില്ലെന്ന് പറയുകയും ചെയ്തു. 

ഇത് നിരവധി നെറ്റിസൺമാരെ പ്രകോപിപ്പിച്ചിരുന്നു. ടോയ്‌ലറ്റ്: ഏക് പ്രേം കഥ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റാണെന്നും, ഇന്ത്യയിലെ ശുചിത്വ സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തുറന്ന സ്ഥലത്തെ മലമൂത്ര വിസർജ്ജന പ്രശ്നം ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ എങ്ങനെയാണ് അവബോധം സൃഷ്ടിച്ചതെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അക്ഷയ് കുമാർ 
തന്നെ  ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. 

കേസരി 2 എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് അക്ഷയ് കുമാര്‍ പ്രതികരിച്ചത്. തുടര്‍ച്ചയായി ഇങ്ങനെ ചിത്രങ്ങള്‍ ചെയ്യുന്നത് വിമര്‍ശനത്തിന് കാരണമാകുന്നുണ്ട് എന്ന ചോദ്യമാണ് അക്ഷയ് കുമാര്‍ ആദ്യം നേരിട്ടത്. 

“വിമര്‍ശിക്കുന്നവര്‍ക്ക് അത് തുടരാം, ഞാന്‍ സിനിമ ചെയ്യും അത് അവര്‍ക്ക് തുടര്‍ന്നും നല്ലതല്ല എന്ന് തോന്നിയാല്‍ വിമര്‍ശിക്കാം. ഇവയെ ഗൌരവമായി എടുത്താന്‍ കേസരി ഒന്നിന് ശേഷം കേസരി 2 എന്ന ചിത്രം ഉണ്ടാകില്ലായിരുന്നല്ലോ. ആരെങ്കിലും വിമര്‍ശിക്കും എന്ന് തോന്നിയതിനാല്‍ ഞാന്‍ ഒരു പടവും ഉപേക്ഷിക്കില്ല”

അതേ സമയം ടോയ്‌ലറ്റ്: ഏക് പ്രേം കഥയെ ജയ ബച്ചന്‍ പരിഹസിച്ച് സംസാരിച്ചതിനെക്കുറിച്ച് അക്ഷയ് കുമാര്‍ പറഞ്ഞത് ഇതാണ്, “അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, അവര്‍ പറയുന്നത് ശരിയായിരിക്കും. അത്തരമൊരു നല്ല സിനിമ നിർമ്മിച്ചതിലൂടെ ഞാൻ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അവര്‍ ശരിയായിരിക്കാം.” പരിഹാസത്തിന് തിരിച്ചടി പോലെയാണ് അക്ഷയ് കുമാറിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 

‘ഫൂലെ’ചലച്ചിത്ര വിവാദം അനാവശ്യവും, അതിശയോക്തികലര്‍ന്നതുമെന്ന് സംവിധായകന്‍

100 കോടി മുടക്കി എടുത്ത പടം, രണ്ടാം ദിനം നഷ്ടം 400 ഷോകള്‍: 500 കോടിപടത്തിലെ നായകന്‍റെ ചിത്രത്തിന് എന്ത് പറ്റി

By admin