ജാൻവിക്ക് 5 കോടിയുടെ പര്‍പ്പിള്‍ ലംബോർഗിനി സമ്മാനം: നല്‍കിയ വ്യക്തിയാണ് ശരിക്കും ഞെട്ടിച്ചത് !
ഹൈദരാബാദ്: ബോളിവുഡ് നടി ജാൻവി കപൂറിന് മനോഹരമായ പിങ്ക് ലംബോർഗിനി സമ്മാനമായി ലഭിച്ചു. “സ്നേഹത്തോടെ, അനന്യ ബിർള” എന്ന ഹൃദയസ്പർശിയായ കുറിപ്പും ഇതില്‍ പൊതിഞ്ഞിരുന്നു. 4 കോടി മുതൽ 5 കോടി രൂപ വരെ വില പ്രതീക്ഷിക്കുന്ന ഈ ആഡംബര വാഹനം വെള്ളിയാഴ്ചയാണ് ജാന്‍വി കപൂറിന്റെ മുംബൈയിലെ വസതിയിൽ എത്തിയത്.
സമ്മാനം സംബന്ധിച്ച് കപൂർ ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ജാന്‍വിയും കൂട്ടുകാരി അനന്യ ബിര്‍ളയും തമ്മിലുള്ള പുതിയ സഹകരണത്തിന്‍റെ നന്ദി പ്രകടനമായാണ് ഈ വിലയേറിയ സമ്മാനം എന്നാണ് പരക്കെ കരുതപ്പെടുന്നത്.
നാല് വര്‍ഷത്തിലേറെയായി ജാന്‍വി കപൂറിന്‍റെ അടുത്ത സുഹൃത്താണ് അനന്യ ബിര്‍ള. 1994 ജൂലൈ 17 ന് ജനിച്ച അനന്യ. അവരുടെ പിന്നിലെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. രാജ്യത്തെ പ്രമുഖ ബിസിനസ് കുടുംബം ബിര്‍ളയിലെ അംഗമാണ് അനന്യ. കുമാര്‍ മംഗലം ബിര്‍ളയുടെ പുത്രിയാണ് ഇവര്‍.
ഒരു ബിസിനസുകാരി എന്നതിനൊപ്പം ഗായിക-ഗാനരചയിതാവ് എന്നീ നിലകളിൽ അവർ സ്വയം ഒരു പേര് നേടിയിട്ടുണ്ട്.
29 വയസില്‍ ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകൾക്ക് സാമ്പത്തിക സ്വയം പര്യാപ്തതി നല്‍കാന്‍ അനന്യ സ്വതന്ത്ര മൈക്രോഫിൻ സ്ഥാപിച്ചു. ആഡംബര ഡിസൈൻ ലേബലായ ഇകായ് അസായ്, മാനസികാരോഗ്യ അവബോധവും പിന്തുണയുമായി ബന്ധപ്പെട്ട ഒരു സംരംഭമായ എംപവർ എന്നിവയുടെ സഹസ്ഥാപകയുമാണ് ഇവര്‍. 2016ല്‍ ഇടിയുടെ ട്രെന്‍റ് സെറ്റര്‍ അവാര്‍ഡ് ഇവര്‍ നേടിയിട്ടുണ്ട്.
സംഗീത രംഗത്ത് 2016 ൽ അരങ്ങേറ്റം കുറിച്ച അനന്യ ഷോൺ കിംഗ്സ്റ്റൺ, അഫ്രോജാക്ക്, മൂഡ് മെലഡീസ് തുടങ്ങിയ അന്താരാഷ്ട്ര കലാകാരന്മാരുമായി അവർ സഹകരിച്ചിട്ടുണ്ട്, കൂടാതെ അമേരിക്കൻ പോപ്പ് റേഡിയോ ഷോയായ സിറിയസ് എക്സ്എം ഹിറ്റ്സിൽ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ കലാകാരിയായി പോലും അവർ മാറി. എന്നാല്‍ 2022 ല്‍ പൂര്‍ണ്ണമായും ബിസിനസിലേക്ക് മാറി.
അതേ സമയം ഇവരുടെ പുതിയ ഫാഷന്‍ ബ്രാന്‍റ് ജാന്‍വിയുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായാണ് 5 കോടിയുടെ കാര്‍ എന്നാണ് ബോളിവുഡ് സംസാരം.
ആ 700 കോടി ചിത്രം ഒടിടി സ്‍ട്രീമിംഗിന്, റിലീസ് തിയ്യതി പ്രഖ്യാപിച്ചു
സെയ്ഫ് അലി ഖാന്‍ വ്യവസായിയുടെ മൂക്ക് അടിച്ച് പൊട്ടിച്ച കേസ്: മലൈക അറോറയ്‌ക്ക് വാറണ്ട്