‘ഒരു ചെറിയ കുസൃതി’, പെണ്‍ സുഹൃത്തിനെ പെട്ടിയിലാക്കി ഹോസ്റ്റലിലേക്ക് കടത്തി; പിടിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വൈറൽ

ഹരിയാന: പെണ്‍സുഹൃത്തിനെ സ്യൂട്ട്കേസിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താന്‍ ശ്രമം. ഹരിയാനയിലെ ഒ പി ജിന്‍ഡാല്‍ സര്‍വ്വകലാശാലയിലാണ് സംഭവം. യുവാവ് പെണ്‍കുട്ടിയെ ഹോസ്റ്റലിലേക്ക് കടത്തുന്നതിനിടെ സെക്യൂരിറ്റി പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. സ്യൂട്ട്കേസുമായി യുവാവ് ഹോസ്റ്റലിനകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിന്‍റെയും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിന്‍റേയും ദൃശ്യങ്ങള്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

സെക്യൂരിറ്റി ജീവനക്കാര്‍ വലിയ ഒരു സ്യൂട്ട് കേസ് തുറക്കുന്നതും അതില്‍ നിന്ന് പെണ്‍കുട്ടി പുറത്തു വരുന്നതും ദൃശ്യങ്ങളില്‍ കാണാം. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സ്യൂട്ട്കേസില്‍ കയറിയ പെണ്‍കുട്ടി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണോ എന്ന കാര്യം വ്യക്തമല്ല.

എന്നാല്‍ സംഭവം വലിയ കാര്യമല്ല എന്നാണ് യൂണിവേഴ്സിറ്റി പ്രതികരിച്ചത്. ”ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ കുസൃതി കാണിച്ചതാണ്, ഇതില്‍ വലിയ കാര്യമില്ല, ഞങ്ങളുടെ സുരക്ഷാ സംവിധാനം ശക്തമായതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പിടിക്കപ്പെട്ടത്. സുരക്ഷ എന്നും കര്‍ശനമാണ്. വിഷയത്തില്‍ ഇതുവരെ പരാതിയും ലഭിച്ചിട്ടില്ല” എന്നാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് വന്ന പ്രതികരണം.
 

Read More:അച്ഛനും മകനും ചേർന്ന് വെള്ളമടി, ബില്ല് വന്നപ്പോള്‍ ത‌ർക്കം; ഒടുവിൽ പുറത്തിറങ്ങി, വഴിയില്‍ വെച്ച് അച്ഛനെ കൊന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin