എമ്പുരാനേ..ഇതെങ്ങോട്ടാ ? ഇന്നലെ മലയാളത്തിന് 50 ലക്ഷം ! ആദ്യവാരം 88 കോടിയെങ്കിൽ രണ്ടാമാഴ്ചയോ ?

ലയാളത്തിന് ഒരുകാലത്ത് അന്യം നിന്നിരുന്ന കോടി ക്ലബ്ബുകൾ സമ്മാനിച്ച നടനാണ് മോഹൻലാൽ. പിന്നീട് ഒരുപിടി 50, 100 കോടി ക്ലബ്ബ് പടങ്ങളും അദ്ദേഹത്തിന്റേതായി മോളിവുഡിന് ലഭിച്ചു. ഏറ്റവും ഒടുവിൽ 250 കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രമെന്ന ഖ്യാതി എമ്പുരാനിലൂടെയും മോഹൻലാൽ മലയാളത്തിന് സമ്മാനിച്ചു കഴിഞ്ഞു. റെക്കോർഡുകളെ ഭേദിക്കുന്നതിനൊപ്പം പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ചും തിയറ്ററുകളിൽ മുന്നേറുന്ന എമ്പുരാന്റെ രണ്ടാം വരാന്ത്യ കളക്ഷൻ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്. 

ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്ക്. കോമിന്റെ റിപ്പോർട്ട് പ്രകാരം 14.65 കോടിയാണ് എമ്പുരാന്റെ രണ്ടാം വാരാന്ത്യ കളക്ഷൻ. ഇന്ത്യ നെറ്റ് കളക്ഷനാണ്. 2.9 കോടി, 3.35കോടി, 3.85കോടി, 1.55 കോടി, 1.3 കോടി, 1.15 കോടി, 55 ലക്ഷം എന്നിങ്ങനെയാണ് രണ്ടാം വാരത്തിൽ ഓരോ ദിവസവും എമ്പുരാൻ നേടിയത്. ഇതിൽ നാലാം ദിനം മുതൽ കളക്ഷനിൽ ഇടിവ് സംഭവിച്ച ചിത്രം പതിനഞ്ചാം ദിവസം ആയപ്പോൾ 55 ലക്ഷമാണ് നേടിയത്. എമ്പുരാൻ റിലീസ് ചെയ്ത് 1 കോടിക്ക് താഴേ ആദ്യമായി എത്തിയ ദിവസം കൂടിയായിരുന്നു ഇത്. മലയാളത്തിൽ നിന്നും 50 ലക്ഷമാണ് പതിനഞ്ചാം ദിവസം നേടിയതെന്നാണ് സാക്നിൽക്ക് റിപ്പോർട്ട്. 

കമൽഹാസനും മമ്മൂട്ടിക്കും ഇവിടെ എന്താ കാര്യം ? ഷൺമുഖന്റെ വരവറയിച്ച് തുടരും ടീസർ

അതേസമയം. 88.25 കോടി ആയിരുന്നു ആദ്യവാരം എമ്പുരാൻ നേടിയത്. 21 കോടി, 11.1 കോടി, 13.25, കോടി, 13.65 കോടി, 11.15 കോടി,  8.55 കോടി, 5.65 കോടി, 3.9 കോടി എന്നിങ്ങനെയാണ് ആദ്യവാര ഇന്ത്യ നെറ്റ് കളക്ഷൻ. ഇതിനിടെ ഇന്ത്യയിൽ നിന്നുമാത്രം 100 കോടിയിലേറെ ചിത്രം നേടിയിട്ടുണ്ടെന്നാണ് വിവരം. പതിനഞ്ച് ദിവസം വരെ 262.30 കോടിയാണ് ആഗോളതലത്തിൽ എമ്പുരാൻ നേടിയത്. ഓവർസീസിൽ നിന്നും 142 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin