ഇൻഡോർ പ്ലാന്റുകൾ വളർത്തേണ്ടത് ഇവിടെയാണ് 

വീടിനുള്ളിൽ ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നത് ഭംഗിക്ക് വേണ്ടി മാത്രമല്ല. പോസിറ്റീവ് എനർജിക്കും വീടിനുള്ളിൽ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനും വേണ്ടിയാണ് ചെടികൾ വളർത്തുന്നത്. പലതരം നിറത്തിലും പൂക്കളിലുമുള്ള ചെടികൾ ഇന്ന് ലഭ്യമാണ്. ഓരോന്നിനും ഓരോ സ്വഭാവമാണുള്ളത്‌. വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. ഓരോ മുറിയിലും വളർത്തേണ്ട ചെടികൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

അരേക്ക പാം 

ലിവിങ് റൂമിലാണ് അരേക്ക പാം വളർത്തേണ്ടത്. ഇത് മുറിക്കുള്ളിൽ ഉഷ്ണമേഖല അന്തരീക്ഷത്തെ സൃഷ്ടിക്കുന്നു. കൂടാതെ ഈ ചെടി വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. നേരിട്ടുള്ള വെളിച്ചം അരേക്ക പാമിന് ആവശ്യമില്ല. അതേസമയം ഇത് വീട്ടിൽ വളർത്തുന്നത് കുട്ടികൾക്കും, വളർത്തുമൃഗങ്ങൾക്കും സുരക്ഷിതമാണ്.  

കറ്റാർവാഴ 

അടുക്കളയിലാണ് കറ്റാർവാഴ വളർത്താൻ കൂടുതൽ അനുയോജ്യമായ സ്ഥലം. ഈ ഔഷധ ചെടിക്ക് വളരാൻ നല്ല പ്രകാശവും വെള്ളവും ആവശ്യമാണ്. അടുക്കളയിൽ എപ്പോഴും ചൂടുള്ള അന്തരീക്ഷമാണ് കറ്റാർ വാഴയ്ക്ക് ഇഷ്ടം. അതിനാൽ തന്നെ അടുക്കളയിൽ ഇത് നന്നായി വളരുന്നു. ചെറിയ പൊള്ളലുകൾക്ക് കറ്റാർ വാഴ നല്ലൊരു മരുന്നാണ്. 

സ്‌നേക് പ്ലാന്റ് 

കിടപ്പുമുറിയിലാണ് സ്‌നേക് പ്ലാന്റ് വളർത്താൻ കൂടുതൽ അനുയോജ്യം. ഈ ചെടിക്ക് വളരെ ചെറിയ പരിപാലനം മാത്രമേ ആവശ്യമുള്ളു. അതിനാൽ തന്നെ സ്‌നേക് പ്ലാന്റിന് വളരാൻ ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമേ ആവശ്യമുള്ളു. സ്‌നേക് പ്ലാന്റ് വായുവിനെ ശുദ്ധീകരിക്കുകയും രാത്രി സമയങ്ങളിൽ കൂടുതൽ ഓക്സിജനെ പുറത്തുവിടുകയും ചെയ്യുന്നു.  

മണി പ്ലാന്റ് 

വീട്ടിൽ പഠന മുറിയുണ്ടെങ്കിൽ മണി പ്ലാന്റ് അവിടെ വളർത്തുന്നതാണ് നല്ലത്. ഇത് മണ്ണിലും വെള്ളത്തിലും വളരാറുണ്ട്. വളരെ ചെറിയ വെളിച്ചം മാത്രമാണ് മണി പ്ലാന്റിന് ആവശ്യം. ഇത് നിങ്ങൾക്ക് കൂടുതൽ പോസിറ്റീവ് എനർജിയും പഠനത്തിൽ നന്നായി ശ്രദ്ധചെലുത്താനും സാധിക്കുന്നു.  

വീട്ടിൽ തുളസി ചെടിയുണ്ടോ ഇല്ലെങ്കിൽ ഉടനെ വളർത്തിക്കോളൂ; കാരണം ഇതാണ്

By admin