അഞ്ച് മത്സരം, 53 ശരാശരി, 180 സ്ട്രൈക്ക് റേറ്റ്, 265 റണ്‍സ്; മിച്ചല്‍ മാര്‍ഷ് എന്തുകൊണ്ട് ഇന്ന് കളിക്കുന്നില്ല
ലക്‌നൗ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി ഫോമിലുള്ള ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഇന്ന് കളിക്കുന്നില്ല. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതുള്ള മിച്ചല്‍ മാര്‍ഷ് എന്തുകൊണ്ട് ഇന്ന് കളത്തിലില്ല എന്ന ചോദ്യം ഇതിനാല്‍ തന്നെ ആരാധകര്‍ ഉന്നയിക്കുന്നു. എന്തുകൊണ്ടാണ് ഇന്നത്തെ മത്സരത്തില്‍ മിച്ചല്‍ മാര്‍ഷ് ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ പ്ലേയിംഗ് ഇലവനിലോ ഇംപാക്ട് സബ് പട്ടികയിലോ ഇല്ലാത്തത് എന്നതിന്‍റെ കാരണം പരിശോധിക്കാം.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ പ്ലേയിംഗ് ഇലവനിലെ ശ്രദ്ധേയമായ അസാന്നിധ്യമാണ് മിച്ചല്‍ മാര്‍ഷ്. മകള്‍ക്ക് സുഖമില്ലാത്തതിനാലാണ് മിച്ചല്‍ മാര്‍ഷ് കളിക്കാനെത്താത്തത് എന്ന് ടോസ് വേളയില്‍ എല്‍എസ്‌ജി ക്യാപ്റ്റന്‍ റിഷഭ് പന്ത് അറിയിച്ചു. മിച്ചല്‍ മാര്‍ഷിന് പകരം ലക്നൗവിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഹിമ്മത് സിംഗാണ് ഇന്ന് ഇടംപിടിച്ചത്.
ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ് പ്ലേയിംഗ് ഇലവന്‍
ഏയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ഹിമ്മത് സിംഗ്, ഡേവിഡ് മില്ലര്‍, അബ്‌ദുല്‍ സമദ്, ഷര്‍ദ്ദുല്‍ താക്കൂര്‍, ആകാശ് ദീപ്, ദിഗ്‌വേഷ് സിംഗ് രാത്തി, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയി.