മുംബൈ: സണ്ണി ഡിയോൾ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ സൃഷ്ടിക്കാനായി ഒരുക്കിയ പടമാണ് ജാട്ട്. വ്യാഴാഴ്ച ഏപ്രില്‍ 10നാണ് ചിത്രം പുറത്തിറങ്ങിയത്. പക്ഷേ ഗദ്ദർ 2 സൃഷ്ടിച്ച ഓളം തീയറ്ററില്‍ ആദ്യ ദിവസം ഉണ്ടാക്കാന്‍ ഈ ആക്ഷന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്. സണ്ണിയുടെ അവസാന ചിത്ര ഗദ്ദർ 2 2023 ൽ ഇന്ത്യയിൽ ആദ്യ ദിവസം 40 കോടി നേടിയിരുന്നു.
സാക്നില്‍.കോം കണക്ക് പ്രകാരം ആദ്യദിനം ജാട്ട് നേടിയത് 9.5 കോടി രൂപയാണ് ആഭ്യന്തരമായി നേടിയത്. 12.89 ശതമാനമാണ് തീയറ്റര്‍ ഒക്യുപെന്‍സി. മുന്‍ ചിത്രത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ പിന്നില്‍ ആണെങ്കിലും ചിത്രം മോശമല്ലാത്ത തുടക്കം നേടിയെന്നാണ് വിലയിരുത്തല്‍.
ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ഈ ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സായാമി ഖേർ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
അതേ സമയം പതിവ് ആക്ഷന്‍ പടം ആണെങ്കിലും ജാട്ടിന് മികച്ച റിവ്യൂകളാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം നല്‍കുന്നത്. “ബിഗ് സ്ക്രീന്‍ അനുഭവം സമാനതകളില്ലാത്തതാണ് എന്ന് ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്ന ചിത്രമാണ് ജാട്ട് ” എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്.
സണ്ണി ഡിയോളും മാലിനിനിയുടെ കൂട്ടുകെട്ട്, ഗംഭീരവും രക്തരൂക്ഷിതവുമായ സെറ്റ് പീസുകളുടെ ഒരു പരമ്പരയിലൂടെ മാസ് ത്രില്ലർ നൽകുന്നു എന്നാണ് എന്‍ഡി ടിവി റിവ്യൂവില്‍ പറയുന്നത്.
പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, പീപ്പിള്‍ ഫിലിം ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയുടെ വില്ലന്‍ കഥാപാത്രത്തെ ആവിഷ്കരിക്കുന്നത്. രണതുംഗ എന്നാണ് വില്ലന്‍ കഥാപാത്രത്തിന്‍റെ പേര്. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ബസൂക്ക ആദ്യദിനം കളക്ഷൻ: മമ്മൂട്ടി ചിത്രം നേടിയത്, എമ്പുരാനോളം എത്തുമോ?