സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് റിപ്പോര്‍ട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. ശശിധരന്‍ കര്‍ത്താ, വീണാ വിജയന്‍ തുടങ്ങിയവര്‍ക്ക് സമന്‍സ്  അയയ്ക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച പരാതിയാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കും എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. പരാതിയില്‍ പറഞ്ഞിട്ടുള്ള പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന പ്രക്രിയയാണ് അടുത്തതായി നടക്കാനുള്ളത്. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം.
കേസിന് നമ്പര്‍ ഇടുകയാണ് ആദ്യം ചെയ്യുക. ശേഷം, ഒന്നാം പ്രതി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വിജയന്‍ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കും. ഇതില്‍ നാലുപ്രതികള്‍ നാല് കമ്പനികളാണ്. 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നുള്ള കോടതിയുടെ വിലയിരുത്തല്‍ എസ്എഫ്‌ഐഒയ്ക്ക് വലിയ ആശ്വാസമാണ് നല്‍കിയിട്ടുള്ളത്.
ENGLISH SUMMARY:
The Additional Sessions Court in Ernakulam has accepted the SFIO report in the CMRL–Exalogic case, paving the way for issuing summons to Veena Vijayan and Shashidharan Kartha. The court found prima facie evidence against all 11 accused, including four companies. Summons will be sent next week, marking a significant legal step in the investigation.

https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *