വായടപ്പിച്ച 93*; ലക്‌നൗ ടീം ഉടമ കാണുന്നുണ്ടോ! ആര്‍സിബിക്കും ബാറ്റ് കൊണ്ട് മറുപടിയുമായി കെ എല്‍ രാഹുല്‍

രണ്ട് പ്രത്യേകതകളുണ്ട് ചിന്നസ്വാമിയില്‍ തന്‍റെ മുന്‍ ടീമായ ആര്‍സിബിക്കെതിരെ പെരിയ താരമായുള്ള കെ എല്‍ രാഹുലിന്‍റെ വണ്‍മാന്‍ ഷോയ്ക്ക്. റണ്‍ ചേസുകളില്‍ കിരീടം വെക്കാത്ത രാജാവാണ് താനെന്ന് തെളിയിച്ചുള്ള മറ്റൊരു ഇന്നിംഗ്സ്. മുമ്പ് കൈവിട്ട റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അവരുടെ മൈതാനത്ത് വച്ചുള്ള ചുട്ട മറുപടി. കഴിഞ്ഞ സീസണില്‍ അപമാനിച്ചിറക്കിവിട്ട ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനോടുള്ള മധുര പ്രതികാരം. 

By admin