നിങ്ങളുടെ ഫ്രിഡ്ജിൽ നിന്നും ഈ ശബ്ദങ്ങൾ വരുന്നുണ്ടോ? എങ്കിൽ ഫ്രിഡ്ജ് വൃത്തിയാക്കൂ 

അടുക്കളയിൽ ഒഴിവാക്കാൻ സാധിക്കാത്ത ഉപകരണമാണ്  ഫ്രിഡ്ജ്. പാകം ചെയ്ത ഭക്ഷണങ്ങൾ ബാക്കി വന്നാലും കേടുവരാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് തന്നെ വേണം. എന്നും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ശരിയായ രീതിയിലുള്ള പരിപാലനം ലഭിച്ചില്ലെങ്കിൽ ഫ്രിഡ്ജ് കേടായിപ്പോകും. ഫ്രിഡ്ജിൽ നിന്നും എപ്പോഴും ചെറിയ രീതിയിലുള്ള ശബ്ദം കേൾക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയാൽ അതിനർത്ഥം ഫ്രിഡ്ജിന് തകരാറുകൾ ഉണ്ടെന്നാണ്. എന്നാൽ ഇത് ചിലപ്പോൾ ചെറിയ പ്രശ്നങ്ങളുമാകാം. ഫ്രിഡ്ജിൽ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

വാട്ടർ ലൈനും ഐസ് മേക്കറും 

ഫ്രിഡ്ജിൽ നിന്നും ശബ്ദങ്ങൾ കേട്ടാൽ നിങ്ങൾ ഐസ് മേക്കർ പരിശോധിക്കണം. വാട്ടർ ലൈൻ വൃത്തിഹീനമായിരുന്നാലും ഫ്രിഡ്ജിൽ നിന്നും ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ട്. വാട്ടർ ലൈനിന്റെ ഫിൽറ്ററുകൾ പരിശോധിച്ച് വൃത്തിയാക്കിയാൽ ഇത് പരിഹരിക്കാൻ സാധിക്കും. അത്തരത്തിൽ ഐസ് മേക്കറും വൃത്തിയാക്കേണ്ടതുണ്ട്. മാസത്തിൽ ഒരിക്കൽ ഇത് സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. ഓരോ ഫ്രിഡ്ജിനും വ്യത്യസ്ത രീതിയിലുള്ള പരിപാലനമാണ് ആവശ്യം. അതിനാൽ തന്നെ നിർദ്ദേശിക്കുന്ന രീതിയിൽ മാത്രം ഫ്രിഡ്ജ് വൃത്തിയാക്കാം.

കണ്ടെൻസർ ഫാൻ 

ഫ്രിഡ്ജിന് പിൻഭാഗത്തായാണ് കണ്ടെൻസർ ഫാൻ ഘടിപ്പിച്ചിട്ടിട്ടുള്ളത്. ഇത് പെട്ടെന്ന് കാണാൻ കഴിയാത്ത ഇടമായതിനാൽ വൃത്തിയാക്കാൻ പലപ്പോഴും മറന്നുപോകാം. കണ്ടെൻസർ ഫാനിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടിയാൽ ഫാൻ ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല. ഇത് കാരണം ശബ്ദങ്ങൾ ഉണ്ടാവാനും കാരണമാകുന്നു. അതിനാൽ തന്നെ ഇടയ്ക്ക് കണ്ടെൻസർ ഫാനിലെ പൊടിപടലങ്ങളെ നീക്കം ചെയ്ത് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. 

ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ പിശകുകൾ ഒഴിവാക്കാം

By admin