തലമുടി വളരാന്‍ ഉണക്കമുന്തിരി വെള്ളം ഇങ്ങനെ കുടിക്കാം
വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിന്‍ സിയും അയേണും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും.
ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി വെള്ളം പതിവാക്കുന്നത് അകാലനരയെ തടയാന്‍ സഹായിക്കും.
വിറ്റാമിന്‍ ബി, സി തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും നല്ലതാണ്.
വിറ്റാമിന്‍ സിയും അയേണും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.
ഇതിനായി ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കാം.
ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ ഇവ കുടിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.