ഡിഷ്‌വാഷർ ഉപയോഗിച്ച് കഴുകിയിട്ടും പാത്രത്തിൽ അഴുക്കുണ്ടോ? എങ്കിൽ ഇതായിരിക്കും കാരണം
അടുക്കളയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ജോലി പാത്രം കഴുകുന്നതാണ്. ഇനി സമയമെടുത്ത് വൃത്തിയാക്കിയാലും പാത്രത്തിലെ അഴുക്കുകൾ പോകണമെന്നുമില്ല. എന്നാൽ ഡിഷ് വാഷർ വന്നതോടെ അധിക സമയം ചിലവഴിക്കാതെ തന്നെ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ഡിഷ് വാഷർ ഉപയോഗിച്ച് കഴുകിയിട്ടും പാത്രങ്ങൾ വൃത്തിയായിട്ടില്ലെങ്കിൽ ഇതായിരിക്കും കാരണം.
ഭക്ഷണാവശിഷ്ടങ്ങളോടെ പാത്രങ്ങൾ കഴുകരുത്
പാത്രത്തിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ കളയാതെ അതുപോലെ ഡിഷ്‌വാഷറിലേക്ക് ഇടാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അവശിഷ്ടങ്ങൾ ഡിഷ്‌വാഷറിൽ അടിഞ്ഞുകൂടുകയും ശരിയായ രീതിയിൽ പാത്രം വൃത്തിയാക്കുന്നതിനെ തടയുകയും ചെയ്യുന്നു.
ലോഡ് കൂട്ടരുത്
ഡിഷ്‌വാഷർ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ മെഷീന് താങ്ങാനാവുന്നതിലും അധികം പാത്രങ്ങൾ കഴുകാൻ ഇടരുത്. ഇങ്ങനെ ഇടുമ്പോൾ പാത്രങ്ങൾ ശരിക്കും വൃത്തിയാകാതെയാകും. അതിനാൽ തന്നെ ഓരോ മെഷീന്റെയും കപ്പാസിറ്റി മനസ്സിലാക്കി മാത്രം ഉപയോഗിക്കാം.
ശരിയായ ടെമ്പറേച്ചർ
ഡിഷ് വാഷർ ഉപയോഗിച്ച് പാത്രങ്ങൾ കഴുകുമ്പോൾ ശരിയായ ടെമ്പറേച്ചർ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. പാത്രം കഴുകാൻ നിങ്ങൾ തണുത്ത വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ പാത്രങ്ങൾ പൂർണമായും വൃത്തിയാകില്ല. അതിനാൽ തന്നെ ചൂടുവെള്ളം ഉപയോഗിച്ചാവണം ഡിഷ് വാഷറിൽ പാത്രങ്ങൾ കഴുകേണ്ടത്.
ഡിഷ് വാഷർ വൃത്തിയാക്കാം
നിരന്തരമായി ഉപയോഗിക്കുമ്പോൾ അഴുക്കുകളും കറയും പറ്റിയിരിക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ ഓരോ തവണ ഉപയോഗിക്കുമ്പോഴും ഡിഷ് വാഷർ വൃത്തിയാക്കണം. ഫിൽറ്ററുകൾ പരിശോധിച്ച് അടവുകൾ ശരിയാക്കാം, ഭക്ഷണാവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ ഡിഷ് വാഷറിൽ നിന്നും നീക്കം ചെയ്ത് വൃത്തിയാക്കാം.
പഴുത്ത മാങ്ങയും മുറിച്ചെടുത്ത മാങ്ങയും കേടുവരാതിരിക്കാൻ ഇത്രയും ചെയ്താൽ മതി