കുവൈത്തിലെ റോഡുകളിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ പോർട്ടബിൾ ക്യാമറകൾ വരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളിൽ പുതിയ പോര്‍ട്ടബിൾ ക്യാമറകൾ സ്ഥാപിക്കും. പുതിയ ‘റാസിദ്’ ക്യാമറകളുടെ ഇൻസ്റ്റാലേഷൻ ബുധനാഴ്ച ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ (ജിടിഡി) ട്രാഫിക് അവയർനെസ് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ പ്രഖ്യാപിച്ചു. ഈ ക്യാമറകൾ ബാറ്ററിയിൽ പ്രവർത്തിക്കുന്നവയും കൊണ്ടുപോകാനും ഇൻസ്റ്റാൾ ചെയ്യാനും എളുപ്പമുള്ളതും ഒരു സ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് എളുപ്പത്തിൽ മാറ്റി വയ്ക്കാവുന്നതുമാണ്.
വേഗത നിയമലംഘനങ്ങൾ കണ്ടെത്താനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ‘ഫോൺ ഉപയോഗിക്കാതെ വാഹനമോടിക്കുക’ എന്ന പ്രമേയത്തോടെ ആരംഭിച്ച 38-ാമത് ഏകീകൃത ഗൾഫ് ട്രാഫിക് വീക്കിന്റെ ഉദ്ഘാടന പത്രസമ്മേളനത്തിലാണ് ബു ഹസ്സൻ ഇക്കാര്യം അറിയിച്ചത്.
Read Also – സൗദിയിൽ മസാജ് സെന്‍ററില്‍ സദാചാര വിരുദ്ധ പ്രവൃത്തി, നാല് പ്രവാസികൾ അറസ്റ്റില്‍
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖുദ്ദയുടെ രക്ഷാകർതൃത്വത്തിലാണ് സൗത്ത് സബാഹിയയിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ ജിടിഡിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്. യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്കിന്റെ പ്രവർത്തനങ്ങൾ ഞായറാഴ്ച അവന്യൂസ് മാളിൽ ആരംഭിക്കുമെന്ന് ബു ഹസ്സൻ പറഞ്ഞു.