കരളിന് ഹാനികരമായ ഏഴ് ഭക്ഷണങ്ങൾ
കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പഞ്ചസാരയുടെ അമിത ഉപയോഗം കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുണ്ടാകും. ഇവ കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി കഴിക്കാതിരിക്കുക.
സംസ്കരിച്ച ഭക്ഷണങ്ങളിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ ഇവ ഒഴിവാക്കുക.
വൈറ്റ് ബ്രെഡ്, പാസ്ത എന്നിവയുടെ അമിത ഉപയോഗവും കരളിന് നന്നല്ല.
സോഫ്റ്റ് ഡ്രിങ്ക്‌സിലും എനർജി ഡ്രിങ്ക്‌സിലും അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ കരളിന് ദോഷം ചെയ്യും.
പായ്ക്ക് ചെയ്‌ത ലഘുഭക്ഷണങ്ങളും കരളിന് നല്ലതല്ല.