കണ്ണൂർ∙ അഴീക്കോട് മീൻകുന്നിൽ അമ്മയെയും രണ്ടു മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തിൽ ഹൗസിൽ ഭാമ (44), ശിവനന്ദ് (14,) അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെയാണ് സംഭവം.
മക്കളെ കിണറ്റിൽ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റിൽ ചാടിയതാണെന്നാണ് സൂചന. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. പുലർച്ചെ രണ്ടു മണിയോടെ ഇവരെ കാണാതായിരുന്നു.
വീട്ടിൽ അമ്മയും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ അയൽവാസികളാണ് കിണറ്റിൽ മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യ തൊഴിലാളിയായ ഭർത്താവ് രമേഷ് ബാബു ഇന്നലെ ചാലിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. എഎസ്പി കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
CRIME
evening kerala news
eveningkerala news
eveningnews malayalam
KANNUR
kannur news
KERALA
kerala evening news
LATEST NEWS
LOCAL NEWS
MALABAR
Obituary
suicide
കേരളം
ദേശീയം
വാര്‍ത്ത