ഐപിഎല്‍: മെല്ലെ…മെല്ലെ…! ചെപ്പോക്കില്‍ ക്ലച്ച് പിടിക്കാതെ ചെന്നൈ
ഐപിഎല്‍ 18-ാം സീസണിലെ 25-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പതറുന്നു. പവര്‍പ്ലെ പൂര്‍ത്തിയാകുമ്പോഴേക്കും ഓപ്പണര്‍മാരെ ഡെവൊണ്‍ കോണ്‍വെയേയും രചിൻ രവീന്ദ്രയേയും ചെന്നൈക്ക് നഷ്ടമായി. നിലവില്‍ രാഹുല്‍ ത്രിപാതിയും വിജയ് ശങ്കറുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നായകൻ അജിങ്ക്യ രഹാനെയുടെ തീരുമാനം ശരിവെക്കുന്ന തുടക്കമായിരുന്നു ബൗളര്‍മാരുടേത്.