ആർക്കും വരാം ഇങ്ങനെയൊരു സന്ദേശം, സൂക്ഷിച്ചോളൂ, ഇത് ലക്ഷങ്ങൾ തട്ടാനുള്ള തട്ടിപ്പ്, അനുഭവം പങ്കുവച്ച് യുവാവ്

തട്ടിപ്പുകാരെ കൊണ്ട് ഒരു രക്ഷയുമില്ലാത്ത കാലമാണിത്. ഓൺലൈനിലാണ് ഈ തട്ടിപ്പുകളൊക്കെയും നടക്കുന്നത്. തട്ടിപ്പുകാരിൽ പലരേയും പിടികൂടാൻ പോലും സാധിക്കാറില്ല. അതുപോലെ ഈ പുതിയ തട്ടിപ്പ് സൂക്ഷിച്ചോളൂ എന്നാണ് ഒരു യുവാവ് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റിട്ടിരിക്കുന്നത്. 

ഐഐടി ബിരുദധാരി കൂടിയായ യുവാവ് പറയുന്നത് താനാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു തട്ടിപ്പുകാരൻ 10,000 രൂപ വിലയുള്ള ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ തന്റെ സഹപ്രവർത്തകനോട് ആവശ്യപ്പെട്ടു എന്നാണ്. അതിലൂടെ പണം തട്ടാൻ ഇയാൾ‌ ശ്രമിച്ചുവെന്നും ഈ പുതിയ തട്ടിപ്പിനെ കുറിച്ച് ജാ​ഗരൂകരായിരിക്കണം എന്നുമാണ് യുവാവ് പറയുന്നത്. 

തന്റെ സഹപ്രവർത്തകന് തന്നിൽ നിന്നും എന്നുപറഞ്ഞ് ഒരു ഇമെയിൽ ലഭിച്ചു എന്ന് ആദിത്യ ആനന്ദ് എന്ന യുവാവ് ലിങ്ക്ഡ്ഇന്നിലെ പോസ്റ്റിൽ പറയുന്നു. എന്നാൽ, സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ആ ഇമെയിലിൽ എന്തോ ഒരു കുഴപ്പം ഉള്ളതായി അനുപത്തിന് തോന്നി. ഉടനെ തന്നെ അനുപം വാട്ട്‌സ്ആപ്പ് വഴി ആനന്ദുമായി ബന്ധപ്പെട്ടു. അനുപത്തിന് ലഭിച്ച ഇമെയിൽ ചോദിച്ചിരുന്നത്, ‘എന്തുകൊണ്ടാണ് നിങ്ങൾ എന്റെ അവസാനത്തെ ഇമെയിലിന് മറുപടി അയക്കാത്തത്’ എന്നാണ്. 

ഉടനെ തന്നെ ആനന്ദിനും അനുപത്തിനും ഇത് തട്ടിപ്പുകാരാണ് എന്ന് മനസിലായി. എന്നാൽ, മനസിലാവാത്തതുപോലെ പെരുമാറാനാണ് അവർ തീരുമാനിച്ചത്. താനാണ് എന്ന് പറഞ്ഞുകൊണ്ട് തട്ടിപ്പുകാർ അനുപത്തിന് മെയിൽ അയച്ചത്, തങ്ങളുടെ ടീമിനെ 10,000 രൂപ വിലയുള്ള ആപ്പിൾ ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകി അമ്പരപ്പിക്കാൻ പ്ലാൻ ചെയ്യുകയാണ് എന്നാണ്. അനുപത്തിനോട് തന്റെ സ്വകാര്യ ഇമെയിൽ വഴി 5-6 ഗിഫ്റ്റ് കാർഡുകൾ പെട്ടെന്ന് തന്നെ വാങ്ങാനും അതിന്റെ കോഡ് ഷെയർ ചെയ്യാനുമാണ് ആവശ്യപ്പെട്ടത്. ​ഗിഫ്റ്റ് കാർഡുകൾ വാങ്ങുന്ന പണം തിരികെ ലഭിക്കും എന്നും പറഞ്ഞു എന്ന് പോസ്റ്റിൽ പറയുന്നു.  

എന്തായാലും അനുപത്തിന് കാര്യം മനസിലായതുകൊണ്ട് തട്ടിപ്പിൽ പെടാതെ രക്ഷപ്പെട്ടു. ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകരുത് എന്നു പറഞ്ഞുകൊണ്ടാണ് ആനന്ദ് പോസ്റ്റിട്ടിരിക്കുന്നത്. തട്ടിപ്പുകാരുടെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

ഇത് യുകെയിൽ നടക്കില്ല, ഇന്ത്യയിലേ നടക്കൂ, ശരിക്കും അമ്പരപ്പിച്ചു; വീഡിയോയുമായി ബ്രിട്ടീഷ് യൂട്യൂബർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin