കാര്യം കടുവയാണെങ്കിലും കടുവകൾ വൈകാരിക പിന്തുണ ആവശ്യമായ മൃഗങ്ങളുടെ ഗണത്തിലാണ് പെടുന്നത്. അത്തരം മൃഗങ്ങളെ വളര്‍ത്തണമെങ്കില്‍ പ്രത്യേക ലൈസന്‍സ് എടുക്കണം. എന്നാല്‍, ഇതൊന്നുമില്ലാതെ ഒരു 71-കാരന്‍ തന്‍റെ വീട്ടില്‍ വളര്‍ത്തിയത് ഏഴ് ബംഗാൾ കടുവകളെ. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ പോലീസ് കാൾ മൈക്കിൾ എന്ന 71 -കാരനെ അറസ്റ്റ് ചെയ്തു. സംഭവം നടന്നത് യുഎസിലെ നെവാഡ സംസ്ഥാനത്താണ്. കാൾ മൈക്കിളിന് ബംഗാൾ കടുവകളെ വളര്‍ത്താനുള്ള ലൈസന്‍സ് ഇല്ലായിരുന്നെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ലാസ് വേഗാസില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരത്തുള്ള നെവാഡയിലെ പഹ്രുമ്പ് സ്വദേശിയാണ് കാൾ മൈക്കിൾ. കഴിഞ്ഞ ബുധനാഴ്ച നൈ കൗണ്ടി അധികാരികളാണ് ഏഴോളം കടുവയെ കണ്ടെത്തി കാളിനെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അറസ്റ്റിനെ ചെറുക്കുകയും തോക്ക് കൈവശം വയ്ക്കുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു. കാൾ മൈക്കിൾ തന്‍റെ ഏഴ് ബംഗാള്‍ കടുവകളെയും കൊണ്ട് തന്‍റെ സ്ഥലത്തിന് അടുത്തുള്ള മരുഭൂമിയില്‍ നടക്കാന്‍ കൊണ്ട് പോകുന്നത് കണ്ടെന്നും ഒപ്പം തന്‍റെ കടുവകളുമായി അയൽവാസികൾ ഇടപഴകുന്നതിന്‍റെ വീഡിയോകൾ ഇയാൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നെന്നും പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
Watch Video: അച്ഛന്‍റെ ശവസംസ്കാരത്തിനിടെ ശവമഞ്ചത്തോടൊപ്പം കുടുംബം ഒന്നാകെ ശവക്കുഴിയിലേക്ക്; വീഡിയോ വൈറൽ
അദ്ദേഹത്തിന്‍റെ വീട്ടില്‍ കടുവകളുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അയാൾ എല്ലാ നിയമങ്ങളും ലംഘിക്കുകയാണെന്നും കടുവകളെ വളർത്താന്‍ കാളിന് ലൈസന്‍സ് ഇല്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അന്വേഷണ സംഘം വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോൾ കാൾ അതിന് തയ്യാറായില്ല. ഒടുവില്‍ സ്വാറ്റ് സംഘമെത്തിയാണ് കടുവകളെ പിടികൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം താന്‍ പിടിഎസ്ഡി (Post-traumatic stress disorder) രോഗിയാണെന്നും കടുവകള്‍ പോലുള്ള വൈകാരിക പിന്തുണ ആവശ്യമുള്ള മൃഗങ്ങളായി ഒപ്പം വളര്‍ത്താന്‍ തനിക്ക് വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ ഒരു ഡോക്ടർ അനുമതി നൽകിയിട്ടുണ്ടെന്നുമാണ് കാൾ അവകാശപ്പെടുന്നത്. കടുവകളുടെ സാമീപ്യം തനിക്ക് ശാന്തതയും സമാധാനവും നല്‍കുന്നു. അവർ ജീവിതകാലം മുഴുവനും തന്‍റെ മക്കളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Watch Video: 600 പേരുടെ ഭക്ഷണത്തിന്‍റെ കാശ് കൊടുക്കാന്‍ വധുവിന്‍റെ കുടുംബം വിസമ്മതിച്ചു; വിവാഹത്തില്‍ നിന്നും വരൻ പിന്മാറി