അമ്മയെയും രണ്ട് മക്കളെയും രാത്രി മുതൽ കാണാനില്ല, തെരച്ചിലിനൊടുവില്‍ വീട്ടുമുറ്റത്തെ കിണറ്റിൽ മൃതദേഹം
കണ്ണൂർ: കണ്ണൂർ അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് ആൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ ഇവരെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൂവരുടെയും മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം