‘അഡ്‍ജസ്റ്റ് ചെയ്യുക എന്ന വാക്കേ ഇഷ്ടമല്ല’; റാഫിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മഹീന മുന്ന

ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഹാസ്യതാരമാണ് റാഫി. സുമേഷ് എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിച്ചത്. ചക്കപ്പഴത്തിന്റെ ഭാഗമായശേഷം നിരവധി സിനിമ, സീരിയൽ അവസരങ്ങൾ‌ റാഫിക്ക് ലഭിച്ചിരുന്നു. ഈ സീരിയൽ കണ്ടാണ് റാഫിയുടെ ഭാര്യ മഹീന മുന്ന താരത്തെ ഇഷ്ടപ്പെട്ടതു തന്നെ. ഇവരുടെ വിവാഹചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ വർഷം താൻ ദുബായിലേക്കു പോയ കാര്യവും മഹീന അറിയിച്ചിരുന്നു. ഇടയിൽ ഇടക്ക് നാട്ടിൽ വന്ന വിശേഷങ്ങളും മഹീന തന്റെ വ്ളോഗുകളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഈ ഫോട്ടോകളിൽ റാഫി ഉണ്ടായിരുന്നില്ല. തുടർന്ന് റാഫിയുമായി വേർപിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളും മഹീന നേരിട്ടിരുന്നു. ഇതിനിടെയാണ് മഹീനയുടെ പുതിയ വ്ളോഗ് എത്തുന്നത്. നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന തലക്കെട്ടോടെയാണ് പുതിയ വീഡിയോ.

വ്യക്തിപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ല എന്നു പറഞ്ഞുകൊണ്ടാണ് മഹീന വീഡിയോ തുടങ്ങുന്നത്. ലവ് മാര്യേജ് നല്ലതാണോ എന്ന ചോദ്യത്തിന് അതൊക്കെ നമുക്കു കിട്ടുന്ന പാർട്ണറെപ്പോലെ ഇരിക്കും എന്നാണ് മഹീന മറുപടി നൽകുന്നത്. ”നമ്മുടെ ജീവിതം എന്താകുമെന്ന് പ്രവചിക്കാൻ ആകില്ല. എന്റെ കാര്യം അങ്ങനെയാണ്. അഡ്ജസ്റ്റ് ചെയ്യുക എന്ന വാക്ക് കേൾക്കുന്നതേ എനിക്ക് ഒട്ടും ഇഷ്ടമല്ല. അഡ്ജസ്റ്റ് ചെയുന്ന വ്യക്തി അല്ല ഞാൻ”, മഹീന പറഞ്ഞു.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തനിക്കിപ്പോൾ പറയാൻ താത്പര്യമില്ലെന്നും മഹീന പറയുന്നു. ”അത്തരം കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാം. ഞാൻ ഇപ്പോൾ ഹാപ്പിയാണ്. ഇങ്ങനെ തന്നെ പോകട്ടെ എന്നാണ് ആഗ്രഹം. എപ്പോഴും ഹാപ്പി ആയിരിക്കാനാണ് ശ്രമിക്കുന്നത്” മഹീന കൂട്ടിച്ചേർത്തു.

ALSO READ : ‘സ്വന്തം അച്ഛനെപ്പോലെയായിരുന്നു’; പ്രിയപ്പെട്ടയാളുടെ വേർപാടിനെക്കുറിച്ച് അശ്വതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin