Vishu 2025 : നാടന്‍ രുചിയിലൊരു മാമ്പഴ പുളിശേരി ; റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
പഴുത്ത മാമ്പഴം 5 എണ്ണം
ഉപ്പ് ആവശ്യത്തിന്
ശർക്കരപാനി 1 കപ്പ്
നെയ്യ് 2 ടേബിൾ സ്പൂൺ
തേങ്ങ തിരുമിയത് 1 കപ്പ്
മഞ്ഞൾ പൊടി 1/4 ടീ സ്പൂൺ
കാശ്മീരി മുളക് പൊടി 2 ടീ സ്പൂൺ
തൈര് 2 കപ്പ്
കടുക് അര സ്പൂൺ
ഉലുവ അര സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
ഉണക്ക മുളക് 2 എണ്ണം
തയ്യാറാകുന്ന വിധം
ആദ്യം ഒരു ചട്ടിയിലേക്ക് തോല് കളഞ്ഞ മാമ്പഴം ഇട്ട് കൊടുത്തു അതിലേക്കു വെള്ളം ഒഴിച്ചു കൊടുത്തു വേവിക്കുക. ഇനി ഇതിലേക്ക് കുറച്ചു ഉപ്പ്, ശർക്കര പാനി, നെയ്യ് എന്നിവ ഒഴിച്ച് ഒന്നും കൂടെ വേവിച്ചു വയ്ക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ, മഞ്ഞൾ പൊടി മുളകുപൊടി എന്നിവ ഇട്ടു കുറച്ചു വെള്ളം കൂടെ ചേർത്തു നന്നായി അരയ്ക്കുക. ഇനി വേവിച്ച മാമ്പഴത്തിലോട്ടു ഈ ഒരു അരപ്പ് ഒഴിച്ചു കൊടുത്തു അടച്ചു വച്ച് ഒരു അഞ്ച് മിനുട്ട് വേവിക്കുക. ഇനി എടുത്ത് വച്ചിരിക്കുന്ന തൈര് കട്ട ഒന്നും ഇല്ലാതെ നന്നായി കലക്കി മാമ്പഴം അരപ്പിലേക്ക് ഒഴിച്ചു ഒന്നു ചൂടാകുമ്പോൾ സ്റ്റൗ ഓഫ് ആകുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു നെയ്യ് ഒഴിച്ചു കുറച്ചു കടുക് ഉലുവ ഇട്ട് പൊട്ടിക്കുക. ഇനി കറിവേപ്പില ഉണക്ക മുളക് കൂടെ ചേർത്തു മൊരിഞ്ഞു വരുമ്പോൾ സ്റ്റോവ് ഓഫ് ആക്കി മാമ്പഴ പുളിശ്ശേരിയിലേക്ക് ചേർക്കുക. സദ്യക്കു കഴിക്കാൻ നല്ല ഒരു മാമ്പഴ പുളിശ്ശേരി റെഡിയായി.