2025 ഹീറോ സ്പ്ലെൻഡർ പ്ലസിന്റെ വിലകൾ

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പ് പുതുക്കിയ സ്പ്ലെൻഡർ പ്ലസ് ശ്രേണി രാജ്യത്ത് പുറത്തിറക്കി. 2025 സ്പ്ലെൻഡർ പ്ലസ് ഡ്രം, സ്പ്ലെൻഡർ പ്ലസ് i3S എന്നിവയ്‌ക്കൊപ്പം സ്പ്ലെൻഡർ പ്ലസ് i3S ബ്ലാക്ക്, ആക്‌സന്റ് നിറങ്ങൾക്കും യഥാക്രമം 79,096 രൂപയും 80,066 രൂപയുമാണ് വില. സ്പ്ലെൻഡർ പ്ലസ് XTEC ഡ്രം, സ്പ്ലെൻഡർ XTEC ഡിസ്‌ക്, സ്പ്ലെൻഡർ XTEC 2.0 എന്നിവ യഥാക്രമം 82,751 രൂപ, 86,051 രൂപ, 85,001 രൂപ എന്നീ വിലകളിൽ ലഭ്യമാണ്. സൂചിപ്പിച്ച എല്ലാ വിലകളും ഇന്ത്യയിലെ എക്‌സ്-ഷോറൂം വിലകൾ ആണ്. പുതിയ 2025 ഹീറോ സ്പ്ലെൻഡർ പ്ലസ് ശ്രേണിയുടെ വിലകളും പ്രധാന മാറ്റങ്ങളും നമുക്ക് നോക്കാം.

2025 ഹീറോ സ്പ്ലെൻഡർ പ്ലസിൽ പുതുക്കിയ BS6 ഫേസ് II OBD-2B കംപ്ലയിന്റ് എഞ്ചിൻ ഉണ്ട്. 97.2 സിസി മോട്ടോർ ഇപ്പോൾ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു; എങ്കിലും, അതിന്റെ പവർ, ടോർക്ക് കണക്കുകൾ മാറ്റമില്ലാതെ തുടരുന്നു. ഇത് പരമാവധി 7.91bhp പവറും 8.05Nm ടോർക്കും ഉത്പാദിപ്പിക്കുന്നത് തുടരുന്നു. 4-സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

പുതിയ ബോഡി പാനലുകൾ, പുതിയ ഗ്രാഫിക്‌സ്, പുതുക്കിയ പിൻ പില്യൺ ഗ്രാബ് റെയിലുകൾ, പിൻ ലഗേജ് റാക്ക് എന്നിങ്ങനെ ചെറിയ സൗന്ദര്യവർദ്ധക മാറ്റങ്ങൾ 2025 സീരീസിൽ വരുത്തിയിട്ടുണ്ട്. വ്യത്യസ്‍ത വകഭേദങ്ങളിൽ ഡിസൈൻ മാറ്റങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

അതുപോലെ, 2025 ഹീറോ സ്പ്ലെൻഡർ പ്ലസ് ഫീച്ചർ ലിസ്റ്റ് വേരിയന്റുകൾ അനുസരിച്ച് വ്യത്യാസപ്പെടുന്നു. പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് തുടങ്ങിയവയാണ് പ്രധാന ഹൈലൈറ്റുകളിൽ ചിലത്. ഇൻസ്ട്രുമെന്റ് കൺസോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെയും സ്മാർട്ട്‌ഫോണുകളെയും പിന്തുണയ്ക്കുന്നു.

2027-ൽ സ്പ്ലെൻഡർ ഇലക്ട്രിക്കുമായി ഇലക്ട്രിക് ബൈക്ക് വിഭാഗത്തിലേക്ക് കടക്കാൻ ഹീറോ മോട്ടോകോർപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മാസ്-മാർക്കറ്റ് ഇ-മോട്ടോർസൈക്കിളായിരിക്കും ഇത്. 200,000 യൂണിറ്റ് വാർഷിക വിൽപ്പന ലക്ഷ്യമിടുന്ന ഇലക്ട്രിക് സ്പ്ലെൻഡറിൽ കമ്പനിക്ക് വലിയ പ്രതീക്ഷകളുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

By admin