ഷോപ്പിംഗ് മാളിൽ ഒന്ന് തെന്നി വീണു, പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത് സ്ഥലം സിഐ തന്നെ; പരാതിപ്പെട്ട് യുവാവ്
മലപ്പുറം: ഷോപ്പിംഗ് മാളിൽ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതി പണം വാങ്ങി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചതായി ആരോപണം. മലപ്പുറം ചങ്ങരംകുളം സിഐ ഷൈൻ നിർബന്ധിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സിഐ മോശമായി പെരുമാറിയതായും പരാതിക്കാർ ആരോപിക്കുന്നു
സംഭവത്തിൽ ചമ്രവട്ടംകടവ് സ്വദേശി ജിംഷാദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്എച്ച്ഒ പരാതിക്കാരനോട് സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. വളരെ മോശമായാണ് എസ്ഐ ഷൈൻ പെരുമാറിയതെന്നും ആദ്യ ഘട്ടത്തിൽ എഫ്ഐആര്‍ ഇടാൻ പോലും തയാറായില്ലെന്നും പരാതിക്കാരൻ ഉന്നയിക്കുന്നു. എന്നാൽ ആദ്യമേ കേസെടുക്കാം എന്ന് നിർദ്ദേശിച്ചതാണെന്നും, ഷോപ്പിംഗ് മാൾ ഉടമകളിൽ നിന്ന് ഉയർന്ന തുക നഷ്ടപരിഹാരം പ്രതീക്ഷിച്ച് ഇവർ വഴങ്ങിയില്ലെന്നുമാണ് സി ഐ പറയുന്നത്.