വേനൽക്കാലത്ത് ഭക്ഷണം അടുക്കളയ്ക്ക് പുറത്ത് പാകം ചെയ്യുന്നു; ഇതാണ് സമ്മർ കിച്ചൻ 

സമ്മർ കിച്ചൻ എന്ന വാക്ക് പലരും കേട്ടിട്ടുണ്ടാകാം. എന്നാൽ എന്താണ് സമ്മർ കിച്ചന്റെ ഉദ്ധേശമെന്നത് അത്ര പരിചിതമല്ലാത്ത കാര്യം തന്നെയാണ്. 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ കൂടുതൽ ജനപ്രീതി നേടിയ ഒന്നാണ് സമ്മർ കിച്ചൻ എന്ന ആശയം. സമ്പന്നനെന്നോ  
പാവപ്പെട്ടവരെന്നോ ഇല്ലാതെ അന്നത്തെ ജനങ്ങൾ ഇത് പൂർണമായും ഏറ്റെടുത്തിരുന്നു. സമ്മർ കിച്ചന് ഒരു ചരിത്രമുണ്ട്. അത് ഇങ്ങനെയാണ്.

വേനൽക്കാലത്ത് വീടിന് പുറത്ത് നിർമ്മിക്കുന്ന ചെറിയൊരു കെട്ടിടമാണ് സമ്മർ കിച്ചൻ. തടി അല്ലെങ്കിൽ ചുടുകട്ട ഉപയോഗിച്ചാണ് സമ്മർ കിച്ചൻ നിർമ്മിക്കുന്നത്. വേനൽക്കാലത്ത് ഭക്ഷണം പാകം ചെയ്യാനും, ഭക്ഷണങ്ങൾ സൂക്ഷിക്കാനും, കഴിക്കാനുമൊക്കെയാണ് സമ്മർ കിച്ചൻ നിർമ്മിക്കുന്നതിന്റെ ഉദ്ദേശം. വേനൽക്കാലത്ത് വീടിനുള്ളിൽ അമിതമായ ചൂടായതിനാലാണ് അടുക്കള വീടിന് പുറത്ത് ക്രമീകരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ എല്ലാ വീടുകളിലും സമ്മർ കിച്ചൻ ഉണ്ടായിരുന്നു.

പണ്ട് കാലങ്ങളിൽ വീടുകളിൽ ഫാനോ എയർ കണ്ടീഷനോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വീടിനുള്ളിൽ പാചകം ചെയ്താൽ ചൂടും ഗന്ധവും വീടിനുള്ളിൽ തന്നെ തങ്ങി നിൽക്കുകായും അമിതമായി ചൂടുണ്ടാകുമ്പോൾ വീടിന് തീ പിടിക്കാറുമുണ്ടായിരുന്നു. ഇതിനൊരു മുൻകരുതൽ എന്ന നിലക്കാണ് പാചകങ്ങൾ അധികവും വീടിന് പുറത്ത് തുറന്ന സ്ഥലങ്ങളിൽ ചെയ്തിരുന്നത്. ഭക്ഷണങ്ങൾ പാകം ചെയ്തതിന് ശേഷം കഴിക്കാൻ വീട്ടിലേക്ക് പോവുകയും ചെയ്യുമായിരുന്നു. ഇത് വേനൽക്കാലത്തെ വീടിനുള്ളിലെ ചൂടിനെ ഒരു പരിധിവരെ കുറക്കാൻ സഹായിച്ചിട്ടുമുണ്ട്.  

ഇന്നത്തെ സമ്മർ കിച്ചനുകൾ

ഇന്ന് സമ്മർ കിച്ചൻ എല്ലാ വീടുകളിലും കാണാൻ സാധിക്കില്ലെങ്കിലും ചില വീടുകളിൽ ഇതുണ്ട്. മോഡേൺ സമ്മർ കിച്ചനുകൾ വീടുകൾക്ക് കൂടുതൽ സവിശേഷത നൽകുന്നു. പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന രീതിയിൽ അല്ലെങ്കിലും വേനൽക്കാലത്ത് വീടിന് പുറത്ത് ഇരിക്കാനും ചെറിയ രീതിയിൽ പാചകം ചെയ്യാനും റിലാക്‌സേഷനും വേണ്ടിയാണ് ഇന്നിത് ഉപയോഗിക്കുന്നത് എന്നത് മാത്രമാണ് വ്യത്യാസം. പണ്ട് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്ന അടുപ്പുകൾ ഇന്നില്ല പകരം സ്മാർട്ട് ഉപകാരങ്ങൾ വന്നിട്ടുണ്ട്. തുറന്ന സ്ഥലത്ത് പാചകം ചെയ്യുന്ന രീതിയിലാണ് ഇന്ന് പലരും ഗ്രിൽ ചെയ്യുന്നത്. ഭക്ഷണം സൂക്ഷിക്കാൻ ഫ്രിഡ്‌ജും ഇരുന്ന് കഴിക്കാൻ ഡൈനിങ് ടേബിളും കസേരകളും ഇന്നുണ്ട്. രൂപത്തിലും ഉപയോഗത്തിലും നേരിയ മാറ്റം വന്നിട്ടുണ്ടെങ്കിലും, വേനൽക്കാല അടുക്കള ഇപ്പോഴും വീടുകളിൽ നിലനിക്കുന്നു. 

By admin