വീട് പെയിന്റ് ചെയ്യുന്നത് ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്തു നോക്കൂ

ജീവിതത്തിൽ ഏറെ വിലപ്പെട്ട ഒന്ന് സമയമാണ്.അതിനാൽ തന്നെ ശരിയായ രീതിയിൽ സമയം ഉപയോഗിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. പെയിന്റ് ചെയ്യുന്നത് ഏറെ സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീട് പെയിന്റ് ചെയ്യാൻ സാധിക്കും. എളുപ്പത്തിൽ വീട് പെയിന്റ് ചെയ്യാനുള്ള ടിപ്പുകളിതാ.

സുരക്ഷ ഉറപ്പാക്കണം

വീടിന്റെ പുറം ഭാഗം പെയിന്റ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മുകൾ ഭാഗത്തൊക്കെ പെയിന്റ് ചെയ്യേണ്ടി വരുന്നതുകൊണ്ട് തന്നെ ആദ്യം ഉറപ്പാക്കേണ്ടത് സുരക്ഷിതത്വമാണ്. ചിലപ്പോൾ വൈദ്യുതി ലൈനുകളും മറ്റും വീടിന് പുറത്ത് ഉണ്ടായിരിക്കും. അതിനാൽ തന്നെ പെയിന്റ് ചെയ്യുമ്പോൾ ഉറപ്പുള്ള ഏണിയാണ് ഉപയോഗിക്കേണ്ടത്. 

പെയിന്റ് ചെയ്യുന്ന സമയം 

വീടിന്റെ പുറം ഭാഗം പകൽ സമയങ്ങളിൽ പെയിന്റ് ചെയ്യുന്നതാണ് കൂടുതൽ ഉചിതം. നേരം വെളുക്കുന്ന സമയങ്ങൾ തെരഞ്ഞെടുക്കാം. എന്നാൽ അതിരാവിലെ പെയിന്റ് ചെയ്യാൻ പാടില്ല. കൂടുതൽ ഈർപ്പമുണ്ടാകുന്ന സമയങ്ങളിൽ പെയിന്റ് ചെയ്താൽ പെട്ടെന്ന് ഇളകിപോകാൻ സാധ്യതയുണ്ട്. എന്നാൽ കൂടുതൽ വെയിൽ ഉണ്ടാകുന്ന സമയത്തും പെയിന്റ് ചെയ്യാൻ പാടില്ല. 

വീട് കഴുകാം 

പെയിന്റ് ചെയ്യുന്നതിന് മുമ്പ് വീട് കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. പ്രഷർ വാഷറുണ്ടെങ്കിൽ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. അല്ലെങ്കിൽ നിങ്ങളുടെ കൈവശമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും വീട് വൃത്തിയാക്കാം. നന്നായി വൃത്തിയായില്ലെങ്കിൽ പെയിന്റ് ഇളകി പോകാൻ സാധ്യതയുണ്ട്. 

ഒരേ നിറം ഉപയോഗിക്കാം 

വീടിന്റെ പുറം ഭാഗം രണ്ടാമതും പെയിന്റ് ചെയ്യുമ്പോൾ ആദ്യം ഉപയോഗിച്ചിരുന്ന നിറം തന്നെ നൽകുന്നതാണ് നല്ലത്. ഇത് പെയിന്റ് ഇളകി പോകാനുള്ള സാഹചര്യം ഒഴിവാക്കുകയും ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ ആദ്യം അടിച്ചിരുന്ന നിരത്തേക്കാളും കുറച്ചുകൂടെ ഡാർക്ക് ആയിട്ടുള്ള നിറങ്ങൾ കൊടുക്കാം.

പ്രൈമർ ആവശ്യമുണ്ടോ

അധിക ദിവസം പഴക്കമില്ലാത്ത പെയിന്റ് ആണെങ്കിലോ രണ്ടാമത് പെയിന്റ് ചെയ്യുന്നത് അതേ നിറം തന്നെയാണെങ്കിലോ പ്രൈമർ ഉപയോഗിക്കേണ്ടതില്ല. എന്നാൽ തുരുമ്പെടുത്ത സ്ഥലങ്ങളിൽ പ്രൈമർ അടിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. 

പെയിന്റ് ചുരണ്ടി എടുക്കരുത് 

രണ്ടാമത് വീട് പെയിന്റ് ചെയ്യുമ്പോൾ ആദ്യമടിച്ചിരുന്ന പെയിന്റ് കളയാൻ വേണ്ടി എളുപ്പത്തിന് ചുരണ്ടി എടുക്കാറുണ്ട്. എന്നാൽ ഈ പ്രവണത അത്ര നല്ലതല്ല. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ ഭാഗത്തെയും പെയിന്റ് പോകണമെന്നില്ല. കൂടാതെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ തന്നെ വീട് രണ്ടാമത്  പെയിന്റ് ചെയ്യുമ്പോൾ ചുരണ്ടി എടുക്കുന്നത് ഒഴിവാക്കാം.  

ഏത് കറയും പമ്പകടക്കും; അടുക്കള വൃത്തിയാക്കാൻ നാരങ്ങ നീര് മാത്രം മതി

By admin