വരുന്നത് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം, നിര്‍മാണം തുടങ്ങാനൊരുങ്ങി ഖത്തർ
ദോഹ: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതികളിലൊന്നായ ദുഖാന്‍ സൗരോര്‍ജ നിലയത്തിന്റെ നിര്‍മാണം ഈ വര്‍ഷം തുടങ്ങും. ഈ വർഷം അവസാനത്തോടെ 2000 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ഭീമൻ സൗരോർജ നിലയത്തിന്റെ നിർമാണം ആരംഭിക്കുമെന്ന് ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഖത്തർ എനർജി സി.ഇ.ഒയും പ്രസിഡന്റുമാഗയ സഅ്ദ് ശരീദ അൽ കഅ്ബി ദുഖാന്‍ മെഗാ സൗരോര്‍ജ പദ്ധതി പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന പദ്ധതി ഖത്തറിന്റെ സൗരോർജ ഉൽപാദന ശേഷി ഗണ്യമായി ഉയര്‍ത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷ ഉല്‍പാദന ശേഷി ഇരട്ടിയാക്കി ഉൽപാദനം 4000 മെഗാവാട്ടായി വർധിപ്പിക്കും. പ്രതിവർഷം 47 ലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നത് കുറക്കാൻ ഇതിലൂടെ സാധിക്കും. ഖത്തറിന്റെ ഊർജ പരിവർത്തനത്തിലും വൈദ്യുതി ഉൽപാദനം വൈവിധ്യവത്കരിക്കാനുള്ള നീക്കങ്ങളിലും ദുഖാന്‍ സൗരോര്‍ജ നിലയം വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
read more: ദോഹ ഡയമണ്ട് ലീഗ്, മത്സരിക്കാൻ നീരജെത്തും
2030ഓടെ ഖത്തറിന്റെ ആകെ വൈദ്യുതി ഉൽപാദന ശേഷിയുടെ 30 ശതമാനവും സൗരോര്‍ജമാക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. 230 കോടി റിയാൽ നിക്ഷേപത്തിൽ 875 മെഗാവാട്ട് ശേഷിയുള്ള രണ്ട് കൂറ്റൻ സൗരോർജ നിലയങ്ങൾ മിസൈദിലും റാസ് ലഫാനിലുമായി ഈ ഏപ്രിൽ മാസത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.