‘മുത്തുവേൽ പാണ്ഡ്യൻ’ ഓൺ ഡ്യൂട്ടി; ജയിലർ 2വിനായി അട്ടപ്പാടിയിൽ എത്തി രജനികാന്ത്
തമിഴ് സൂപ്പർ താരം രജനികാന്ത് കേരളത്തിലെത്തി. ജയിലർ 2 വിൻ്റെ ചിത്രീകരണത്തിനായാണ് താരം കേരളത്തിലെത്തിയത്. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷോളയൂർ ഗോഞ്ചിയൂരിലാണ് സിനിമാ ചിത്രീകരണം നടക്കുക. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്.