മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്; 20 കാരൻ കസ്റ്റഡിയിൽ,
തൃശ്ശൂർ: തൃശ്ശൂർ മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്ത് സ്വർണ്ണ പള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത് നിന്നും ഇന്ന് വൈകിട്ട് 6.20 മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തൊട്ടടുത്ത കുളത്തിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 20 വയസുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ക് വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റൂറല്‍ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.