ഭക്ഷണം പാഴാകാതിരിക്കാൻ ഇതാ 5 വഴികൾ 

അമിതമായി ഭക്ഷണം ഉണ്ടാക്കി കളയുന്ന രീതി പലവീടുകളിലെയും സ്ഥിരം കാഴ്ചയാണ്. ഭക്ഷണം പാഴാകുന്നത് മാത്രമല്ല ഇതിനൊപ്പം പണവും നഷ്ടമാവുകയാണെന്ന് നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇത് ഒരു വീട്ടിലെ മാത്രം കാര്യമല്ല. ഭക്ഷണം പാഴാക്കുന്നത് ലോകമെമ്പാടുമുള്ള പ്രശ്നമാണ്. ഇത് കാർബൺ എമിഷന് കാരണമാവുകയും ചെയ്യുന്നു. ഭക്ഷണങ്ങൾ പാഴാകാതെയും പണം നഷ്ടപെടുത്താതിരിക്കാനുമുള്ള 5 പൊടിക്കൈകൾ ഇതാ. 

നേരത്തെ പ്ലാൻ ചെയ്യാം 

ഒരാഴ്ചത്തേക്ക് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന ഭക്ഷണങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി വയ്ക്കാം. എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കാര്യമാണിത്. ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യത്തിന് മാത്രം  ഉണ്ടാക്കുകയും ഭക്ഷണം ബാക്കി വരികയുമില്ല. കൂടാതെ പണം ലാഭിക്കാനും സാധിക്കുന്നു.

തീയതി കഴിഞ്ഞ ഭക്ഷണങ്ങൾ 

ഭക്ഷണ സാധനങ്ങൾ എപ്പോൾ വാങ്ങിയാലും അതിന്റെ ലേബൽ നോക്കി മാത്രം വാങ്ങിക്കാൻ ശ്രദ്ധിക്കണം. തിയതി കഴിഞ്ഞതോ ഭക്ഷണം കേടാവാൻ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയതിന് ശേഷം മാത്രം വാങ്ങിക്കാം.

ഭക്ഷണം സൂക്ഷിക്കാം

ഉണ്ടാക്കിയ ഭക്ഷണമായാലും കടയിൽ നിന്നും വാങ്ങുന്നതാണെങ്കിലും ഭക്ഷണം ശരിയായ രീതിയിൽ തന്നെ സൂക്ഷിക്കേണ്ടതുണ്ട്. ഓരോ ഭക്ഷണവും വ്യത്യസ്തമായ രീതിയിലാണ് സൂക്ഷിക്കേണ്ടത്. നിങ്ങൾ എങ്ങനെയാണോ സൂക്ഷിക്കുന്നത് അതനുസരിച്ചാണ് ഭക്ഷണം കേടുവരാതിരിക്കുന്നതും.

ബാക്കിവന്ന ഭക്ഷണം 

ബാക്കിവന്ന ഭക്ഷണങ്ങൾ ഉടനെ കളയാതെ അത് ഇനിയും  ഉപയോഗിക്കാൻ പറ്റുമോ എന്ന് നോക്കേണ്ടതുണ്ട്. കളയുന്നതിന് മുമ്പ്, അതുകൊണ്ട് മറ്റെന്തെങ്കിലും പുതിയതായി ഉണ്ടാക്കാൻ സാധിക്കുമോ എന്ന് നോക്കി ഉറപ്പ് വരുത്തിയാൽ ഭക്ഷണം കളയേണ്ടുന്ന സാഹചര്യം ഒഴിവാക്കാം. കൂടാതെ പുതിയ വിഭവം തയ്യാറാക്കുകയും ചെയ്യാം. 

പച്ചക്കറികളുടെ തോൽ ഉപയോഗിക്കാം 

കറിവയ്ക്കാനും കഴിക്കാനുമെടുത്ത പച്ചക്കറികളുടെ തോലുകൾ പിന്നെയും ഉപയോഗിക്കാൻ സാധിക്കും. അതിനാൽ തന്നെ അവ കളയേണ്ടതില്ല. വീട്ടിൽ പൂന്തോട്ടമോ പച്ചക്കറിതോട്ടമോ ഉണ്ടെങ്കിൽ വളമായി പച്ചക്കറികളുടെ തോൽ ഉപയോഗിക്കാൻ സാധിക്കും. 

വീട് പെയിന്റ് ചെയ്യുന്നത് ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്തു നോക്കൂ

By admin

You missed