ബാറിൽ അതിക്രമം, ആളുകളെ തട്ടിക്കൊണ്ടുപോയി ഗുണ്ടായിസം, ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. വെട്ടൂർ അരിവാളം സ്വദേശി സുത്താനെ (28) യാണ് കാപ്പ നിയമപ്രകാരം ജയിലാക്കിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
വർക്കല ഡിവൈ എസ് പി ഗോപകുമാറിന്‍റെ നിർദ്ദേശപ്രകാരം അഞ്ചുതെങ്ങ് എസ് എച്ച് ഒ ബിനീഷ് ലാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അരിവാളത്തിനടുത്ത് നിന്നും പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കടയ്ക്കാവൂർ, വർക്കല, അഞ്ചുതെങ്ങ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ നിലവിലുണ്ട്. അടുത്തിടെ വർക്കലയിലെ വധശ്രമക്കേസിന് പിന്നാലെയാണ് കാപ്പ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാറിലെ അക്രമം, ആളുകളെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി മർദനം, തോക്കും വാളും ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിക്രമം എന്നിങ്ങനെയുള്ള നിരവധി കേസുകളിൽ സുൽത്താൻ നടപടി നേരിട്ടതാണെന്നും പൊലീസ് പറഞ്ഞു.
Read More:പ്രണയം വിവാഹത്തിലെത്തിയില്ല, മാവിന്‍ തോപ്പില്‍ ജീവനൊടുക്കി യുവതി; കണ്ടെത്തിയത് തൂങ്ങിയ നിലയില്‍