പെയിന്റ് വീണ് നിലം വൃത്തികേടായോ? വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി
വീട് പെയിന്റ് ചെയ്യുന്ന സമയത്ത് നിലത്തേക്ക് ഇത് വീഴാതിരിക്കാൻ പലപ്പോഴും നമ്മൾ ശ്രമിക്കാറുണ്ട്. എന്നാൽ എത്രയൊക്കെ ശ്രമിച്ചാലും എവിടെ നിന്നുമെങ്കിലും തറയിൽ പെയിന്റ് പറ്റും. പിന്നീട് ഇത് വൃത്തിയാക്കുന്നതും അതിലേറെ പണിയുള്ള കാര്യമാണ്. പെയിന്റ് വീണ തറ കാണാൻ വലിയ ഭംഗിയും ഉണ്ടാകില്ല. എന്നാൽ ഇനി തറയിൽ പറ്റിപ്പിടിച്ച പെയ്ന്റിനെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഇത്രയും ചെയ്താൽ മതി.
ഡിഷ് വാഷ് ലിക്വിഡും വെള്ളവും
ഡിഷ് വാഷ് ലിക്വിഡിനൊപ്പം ചെറുചൂടുവെള്ളം ചേർത്ത് മിശ്രിതം തയ്യാറാക്കാം. ശേഷം മൈക്രോഫൈബർ തുണി വെള്ളത്തിൽ മുക്കി പെയിന്റ് വീണ ഭാഗത്ത് ഉരച്ചെടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ പെയിന്റ് ഇളകി വരുകയും പൂർണമായും വൃത്തിയാവുകയും ചെയ്യുന്നു. ഇനി എത്ര ഉരച്ചിട്ടും പോയില്ലെങ്കിൽ കത്തി ഉപയോഗിച്ചും വൃത്തിയാക്കാവുന്നതാണ്.
നാരങ്ങ നീരും ഐസോപ്രൊപൈൽ ആൽക്കഹോളും
സോപ്പ് വെള്ളത്തിൽ പോയില്ലെങ്കിൽ ഈ മാർഗം ഉപയോഗിക്കാം. ഐസോപ്രൊപൈലിൽ നാരങ്ങ നീര് ചേർത്തതിന് ശേഷം തുടച്ചെടുക്കണം. ഇനി ഐസോപ്രൊപൈൽ ഇല്ലെങ്കിൽ നാരങ്ങക്കൊപ്പം വിനാഗിരി ഉപയോഗിച്ചും വൃത്തിയാക്കാൻ സാധിക്കും. ഇത് തറയിൽ പറ്റിയ പെയ്ന്റിനെ അലിയിക്കുകയും എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചൂട് ഉപയോഗിച്ചും പെയിന്റ് നീക്കാം
എന്തൊക്കെ ഉപയോഗിച്ച് വൃത്തിയാക്കിയിട്ടും പെയിന്റ് പോയില്ലെങ്കിൽ ചൂട് ഉപയോഗിക്കാം. ഇതിന് നിങ്ങളുടെ കൈവശമുള്ള ഹെയർ ഡ്രൈയർ തന്നെ ധാരാളമാണ്. പെയിന്റ് വീണ ഭാഗത്ത് ചൂടടിപ്പിക്കണം. ചൂടേൽക്കുമ്പോൾ പറ്റിപ്പിടിച്ചിരിക്കുന്ന പെയിന്റ് അലിയും. ശേഷം കത്തി ഉപയോഗിച്ച് ഉരച്ചെടുക്കാവുന്നതാണ്. ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തറ തുടക്കാം.
മങ്ങിയ വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങും; ഇത്രയേ ചെയ്യാനുള്ളൂ