പുതുസംവിധായകരേ..ധൈര്യമുണ്ടോ? എങ്കിൽ മമ്മൂക്കയുടെ അടുത്തേക്ക് പോകൂ..; പ്രമുഖ ട്രാക്കർ

നാവാ​ഗത സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകുന്ന സൂപ്പർ താരം ആര് ? എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകൂ. മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി. സമീപകാലത്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ പല സിനിമകളും സംവിധാനം ചെയ്തത് പുതിയ സംവിധായകർ ആയിരുന്നു. അവയെല്ലാം വൻ വിജയവും നേടി. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ ആളാണ് ഡിനോ ​ഡെന്നീസ്. 

ഡിനോ ആദ്യമായി സംവിധാനം ചെയ്ത ബസൂക്ക ഇന്ന് തിയറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഈ അവസരത്തിൽ വിനോദ വ്യവസായ മേഖലയിലെ പ്രമുഖ ട്രാക്കറായ രമേഷ് ബാല ബസൂക്കയേയും മമ്മൂട്ടിയേയും കുറിച്ച് പറഞ്ഞ വാക്കുകൾ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. പുതുമുഖ സംവിധായകരോടായാണ് രമേഷ് ബാലയുടെ വാക്കുകൾ.  

“പ്രിയപ്പെട്ട പുതുസംവിധായകരേ, നിങ്ങളുടെ കഥയെ വ്യത്യസ്തമാകാൻ ധൈര്യമുണ്ടെങ്കിൽ അതുമായി മമ്മൂക്കയുടെ അടുത്തേക്ക് പോകൂ. അദ്ദേഹം അഭിനയിക്കുക മാത്രമല്ല-ആ സിനിമയെ ഉന്നതിയിൽ എത്തിക്കുകയും ചെയ്യു. ബസൂക്ക അതിനുള്ള ഏറ്റവും വലിയ തെളിവാണ്”, എന്നാണ് രമേഷ് ബാല കുറിച്ചത്. ഇദ്ദേഹത്തിന്റെ എക്സ് പോസ്റ്റിന് താഴെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. മമ്മൂട്ടിക്ക് തുല്യം മമ്മൂട്ടി മാത്രം എന്നാണ് ഇവർ പറയുന്നത്.  

By admin